ADVERTISEMENT

നോബിള്‍ പീറ്റര്‍ സംവിധാനം ചെയ്ത ‘ടൈം’ എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു. വിഖ്യാത ഹോളിവുഡ് സംഗീത സംവിധായകനായ ഹാന്‍സ് സിമ്മറും സോണി മ്യൂസിക്കും ചേർന്നു നടത്തിയ ‘എന്റര്‍ ദ വേള്‍ഡ് ഓഫ് ഹാന്‍സ് സിമ്മര്‍’ എന്ന മത്സരത്തിന്റെ ഭാഗമായാണ് മ്യൂസിക് വിഡിയോ ഒരുക്കിയത്. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്കിടെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ‘ടൈം’ പൂർത്തീകരിച്ചത്. 

 

ഓസ്‌ട്രേലിയയില്‍ വച്ചു ചിത്രീകരിച്ച പാട്ടിൽ സാമന്തയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. സാമന്തയുടെയും ഭര്‍ത്താവ് അലക്‌സിന്റെയും ജീവിതവും അതില്‍ സാമന്ത അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളുമാണ് വിഡിയോയുടെ പ്രമേയം. വ്യത്യസ്തത നിറച്ചൊരുക്കിയ പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ നേടി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ‌

 

ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു വിഡിയോയുടെ ചിത്രീകരണമെന്നും വളരെ ക്രിയാത്മകമായി ചിത്രീകരിക്കണമെന്നായിരുന്നു പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ‌ കാരണം മറ്റു രാജ്യങ്ങളിലേയ്ക്കു പോകാൻ സാധിച്ചില്ലെന്നും സംവിധായകൻ നോബിൾ പറയുന്നു. കോവിഡ് മാർഗനിർദ്ദേശങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് ഓസ്ട്രേലിയയിലെ പെര്‍ത്ത് എന്ന നഗരത്തില്‍ വച്ചാണ് വിഡിയോ ചിത്രീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com