ADVERTISEMENT

ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തമി’ എന്ന ചിത്രത്തിലെ പ്രണയഗാനം പുറത്തിറങ്ങി. ‘മിയാ സുഹാ രംഗേ....’എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. വിശ്വജിത്ത് ഈണമൊരുക്കി ആലപിച്ച പാട്ടിന് ഫൗസിയ അബൂബക്കറിന്റേതാണു വരികൾ. സൗമ്യ ബിജോയ് കുറുപ്പാണ് പാട്ടിൽ പെൺസ്വരമായത്. 

 

ഇതിനോടകം നിരവധി ആസ്വാദകരെ നേടിയ പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വരികളും സംഗീതവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ പ്രണയപ്പാട്ട് പാട്ടുപ്രേമികൾക്കിടയിൽ ഹിറ്റായി. ആവർത്തിച്ചു കാണാൻ തോന്നുന്നുവെന്നും ഈ പ്രണയത്തിന് വല്ലാത്തൊരു അഴകാണെന്നുമാണ് ആസ്വാദകരുടെ പ്രതികരണങ്ങൾ.

 

കെ.ആര്‍. പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തമി’. പ്രവീണും സതീഷ് കുമാര്‍ എസ്സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌കൈ ഹൈ എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രത്തിന്റെ നിർമാണം. ‘തമി’യുടെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം സോഹന്‍ സീനുലാല്‍, സുനില്‍ സുഖദ, നിഥിൻ തുടങ്ങി നിരവധി താരങ്ങള്‍ തമിയിൽ വേഷമിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com