മഡോണയല്ല, മറഡോണ; തെറ്റിപ്പോയ ആദരാഞ്ജലികൾ ലഭിച്ചത് പോപ് ഗായികയ്ക്ക്

maradona-madona
SHARE

ഇതിഹാസ ഫുട്ബോൾ താരം ഡിയേഗോ മറഡോണ അന്തരിച്ചതിനു പിന്നാലെ പോപ് താരം മഡോണയ്ക്ക് ആദരാഞ​്ജലികളർപ്പിച്ചുള്ള ചിത്രങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നു. ഇരുവരുടെയും പേരുകൾ തമ്മിലുള്ള സാമ്യമാണ് പലരെയും തെറ്റിദ്ധരിപ്പിച്ചത്. മറഡോണയുടെ മരണവിവരം പുറത്തുവന്നപ്പോൾ മുതൽ ഗായിക മഡോണയുടെ ചിത്രങ്ങൾ പങ്കുവച്ച് നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. 

മഡോണ മറഞ്ഞാലും ആ സംഗീതം എന്നും ജീവിക്കുമെന്നും ഗായികയുടെ സ്വരത്തിനു മരണമില്ലെന്നും കുറിച്ച് ആരാധകരിൽ പലരും ഗായികയുടെ പാട്ടിന്റെ വിഡിയോ ഉൾപ്പെടെ പോസ്റ്റു ചെയ്യുക പോലുമുണ്ടായി. ഈ പോസ്റ്റുകളും പ്രചാരണങ്ങളും ചുരുങ്ങിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് അബദ്ധം മനസ്സിലാക്കിയ ആരാധകർ പോസ്റ്റുകൾ പിൻവലിക്കുകയും മറ്റുള്ളവരെ പറഞ്ഞു തിരുത്തുകയും ചെയ്തു. 

തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്ന് ബുധനാഴ്ചയാണ് ഇതിഹാസ ഫുട്ബോളർ ഡിയേഗോ മറഡോണ അന്തരിച്ചത്. ഫുട്ബോൾ ‘ദൈവ’ത്തിന്റെ അപ്രതീക്ഷിത വേര്‍പാട് കാൽപ്പന്തുലോകത്തെയാകെ കണ്ണീരണിയിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിന് ഈ മാസമാദ്യം ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം രണ്ടാഴ്ച മുൻപാണ് ആശുപത്രി വിട്ടത്. ഒക്ടോബർ 30ന് അറുപതാം പിറന്നാൾ ആഘോഷിച്ച് 26 ദിവസം പിന്നിടുമ്പോഴാണ് അന്ത്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA