ADVERTISEMENT

രാജ്യത്തെ പത്തിലേറെ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു ചിത്രീകരിച്ച ട്രാവൽ സോങ് ‘ദ് റോഡ്’ ശ്രദ്ധേയമാകുന്നു. അഞ്ച് യുവാക്കൾ ചേർന്നു മൂന്ന് ബൈക്കുകളിലായി സഞ്ചരിച്ചാണ് പാട്ടൊരുക്കിയത്. യാത്രകളോടുള്ള പ്രണയം ഇവരെ കേരളം മുതൽ കശ്മീർ വരെ എത്തിച്ചു. പത്ത് സംസ്ഥാനങ്ങളിൽ നിന്നായി മുപ്പതിലധികം ലൊക്കേഷനുകളാണ് ഇവർ പാട്ടിന്റെ ചിത്രീകരണത്തിനായി തിരഞ്ഞെടുത്തത്. 

 

അനന്തു രാജനാണ് ഈ യാത്രാ ഗാനത്തിന്റെ സംവിധായകൻ. അനന്തുവിന്റെ നേതതൃത്വത്തിലുള്ള സംഘം കഴിഞ്ഞ വർഷം ജൂണിലാണ് പാട്ടിന്റെ ചിത്രീകരണത്തിനായി കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്. ക്യാമറമാൻ ബിബിൻ ജോസഫ്, രഞ്ജിത് നായർ, അഖിൽ സന്തോഷ്, അരുൺ ബാബു എന്നിവരാണ് മറ്റു സംഘാഗങ്ങൾ. 

 

സഞ്ചാരിയുടെ കഥ പറയുന്ന പാട്ട് ഇപ്പോൾ പ്രേക്ഷകരും നെഞ്ചേറ്റിക്കഴിഞ്ഞു. അനൂപ് നിരിച്ചനാണ് പാട്ടിന് ഈണം പകർന്നത്. ബാബു ടി.ടി വരികളൊരുക്കിയ പാട്ടിന് കൃഷ്ണ പിന്നണിയില്‍ സ്വരമായി. രാജ്യത്തിന്റെ വിവിധയിടങ്ങളിലെ സംസ്കാരങ്ങളും പാരമ്പര്യവും ആചാരങ്ങളും അനുഷ്ഠാനങ്ങളും കലയുമെല്ലാം പാട്ടിൽ തെളിയുന്നു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com