ADVERTISEMENT

ബോളിവുഡ് താരം സൽമാൻ ഖാനോട് തന്റെ പ്രണയകഥ വെളിപ്പെടുത്തി ഗായിക നേഹ കക്കർ. തനിയ്ക്കു വിവാഹത്തെക്കുറിച്ചു യാതൊരു സങ്കൽപ്പങ്ങളും പദ്ധതികളും ഇല്ലായിരുന്നുവെന്നും എന്നാൽ അപ്രതീക്ഷിതമായി രോഹൻപ്രീത് സിങ്ങിനെ കണ്ടുമുട്ടുകയും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് ഗായിക പറഞ്ഞു. റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയ നേഹയോട് സൽമാൻ ഖാൻ പ്രണയത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ഗായിക ഇക്കാര്യം തുറന്നു പറഞ്ഞത്. നേഹയുടെ സഹോദരൻ ടോണി കക്കറും ഒപ്പമുണ്ടായിരുന്നു. 

‘ഒരു സംഗീത വിഡിയോ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടെയാണ് ഞാൻ ആദ്യമായി രോഹനെ കാണുന്നത്. ഞാൻ ജീവിതത്തിൽ ആദ്യമായി ചിട്ടപ്പെടുത്തുന്ന ഗാനമായിരുന്നു അത്. പക്ഷേ ആ പാട്ട് എന്റെ ഭാവി നിർണയിക്കാൻ കെൽപ്പുള്ളതാണെന്ന് അറിഞ്ഞിരുന്നില്ല. രോഹനെ ആദ്യമായി കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ പ്രണയം തോന്നിയിരുന്നു. 

വിഡിയോയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സെറ്റിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിനയവും മികച്ച പെരുമാറ്റവും എന്നെ അദ്ദേഹത്തിലേയ്ക്കു കൂടുതൽ അടുപ്പിച്ചു. രോഹനാണ് എന്റെ ജീവിതപങ്കാളിയെന്നു മനസ്സിൽ തോന്നിയത് ഒരുപക്ഷേ ആ നിമിഷത്തിലായിരിക്കാം. എനിക്ക് എന്റെ വിവാഹത്തെക്കുറിച്ചു യാതൊരു സങ്കൽപ്പങ്ങളും സ്വപ്നങ്ങളും ഇല്ലായിരുന്നു. എല്ലാം ഒറ്റ നിമിഷം കൊണ്ടു മാറിമറിയുകയായിരുന്നു’.– നേഹ പറഞ്ഞു.  

ആദ്യ കൂടിക്കാഴ്ചയിൽ തന്നെയാണ് തനിക്ക് നേഹയോട് പ്രണയം തോന്നിയതെന്ന് രോഹൻപ്രീത് സിങ്ങും വെളിപ്പെടുത്തിയിരുന്നു. ഒക്ടോബർ പകുതിയോടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. തുടർന്ന് 24ന് വിവാഹിതരായി. ‌സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com