ADVERTISEMENT

ഗായകൻ കെ ജി മർക്കോസ് ആലപിച്ച ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. ‘തിരിനാളം’ എന്ന പേരിൽ ഈയടുത്താണ് ഗാനം പുറത്തിറക്കിയത്. മർക്കോസിനൊപ്പം കൊച്ചു ഗായിക അൻസ തെരേസ് മാത്യുവും ചേർന്നാണ് ഗാനം ആലപിച്ചത്. ജയൻ തൊടുപുഴയുടേതാണു വരികൾ. സ്റ്റിൽജു അർജുൻ പാട്ടിനു സംഗീതം നൽകി. 

‘മനമുരുകിയ നേരം കുളിർ പകരുമൊരീണം

കാണുന്നു ഞാനിന്ന് ജീവന്റെ കിരണമിതാ

പ്രത്യാശയേകുന്നൊരാശ്വാസ വചനമിതാ....’

പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. മർക്കോസിന്റെ സുന്ദരശബ്ദത്തിനൊപ്പം അൻസ തെരേസയുടെ കുഞ്ഞിളം നാദം കൂടി ചേർന്നപ്പോൾ പാട്ട് ഏറെ മികച്ചതായി എന്നും ഉള്ളു തൊടുന്ന ഈണവും ഭക്തി നിറയ്ക്കും വരികളും പാട്ട് ആവർത്തിച്ചു കേൾക്കാൻ പ്രേരിപ്പിക്കുന്നു എന്നുമാണ് ആസ്വാദകപക്ഷം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com