ADVERTISEMENT

ഗായകൻ രോഹൻപ്രീത് സിങ്ങുമായുള്ള വിവാഹത്തിനു പിന്നിലെ അറിയാക്കഥകൾ വെളിപ്പെടുത്തി ബോളിവുഡ് ഗായിക നേഹ കക്കർ. ഉടനെ വിവാഹം കഴിക്കുന്നതിനോടു രോഹനു താത്പര്യമില്ലായിരുന്നുവെന്ന് നേഹ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിലെ പരിപാടിയിൽ ഭർത്താവിനൊപ്പം അതിഥിയായെത്തിയപ്പോഴായിരുന്നു നേഹയുടെ വെളിപ്പെടുത്തൽ. പ്രായക്കുറവ് തന്നെയാണ് വിവാഹത്തിനു തടസ്സമായി രോഹൻ ചൂണ്ടിക്കാണിച്ചതെന്നും നേഹ വ്യക്തമാക്കുന്നു. 

രോഹന് 25 വയസ്സ് മാത്രമാണ് പ്രായം. നന്നേ ചെറു പ്രായത്തിൽ തന്നെയാണ് ഗായകൻ 32 കാരിയായ നേഹയെ വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹം കുറച്ചു വർഷങ്ങൾ കഴിഞ്ഞു മതി എന്നായിരുന്നു ആഗ്രഹമെങ്കിലും പ്രണയബന്ധം മാത്രമായി മുന്നോട്ടു പോകാൻ നേഹ താത്പര്യപ്പെട്ടില്ല. 

പെട്ടെന്നൊരു ദിവസം രോഹൻ തന്റെയടുത്ത് വന്ന് താൻ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാകില്ലെന്നും ഉടൻ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടതായും നേഹ വെളിപ്പെടുത്തി. എന്നാൽ അത് മദ്യലഹരിയിൽ ആണെന്നായിരുന്നു താൻ വിചാരിച്ചതെന്നും പിറ്റേ ദിവസമാകുമ്പോഴേയ്ക്കും എല്ലാം മറക്കുമെന്നു കരുതിയെന്നും നേഹ തമാശ രൂപേണ പറഞ്ഞു. പക്ഷേ തൊട്ടടുത്ത ദിവസം നേഹയെ കാണാൻ എത്തിയ രോഹൻ വീണ്ടും വിവാഹത്തെക്കുറിച്ച് ഗായികയെ ഓർമിപ്പിച്ചു. അപ്പോൾ വീട്ടുകാരുമായി ആലോചിച്ചു തീരുമാനിക്കൂ എന്നായിരുന്നു നേഹയുടെ മറുപടി. ഇരു വീട്ടുകാരും തങ്ങളുടെ വിവാഹത്തിനു യാതൊരു തടസ്സങ്ങളും പറഞ്ഞില്ലെന്ന് ഗായകർ തുറന്നു സമ്മതിച്ചു. 

ഒക്ടോബര്‍ 24നാണ് നേഹയും രോഹനും വിവാഹിതരായത്. ഇരുവരുടെയും വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലായിരുന്നു താരങ്ങൾ തങ്ങൾ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയത്. വിവാഹത്തിന് ഒരു മാസം മുന്‍പേ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നിരുന്നു. തനിക്കു വിവാഹത്തെക്കുറിച്ചു സങ്കൽപ്പങ്ങൾ പോലുമില്ലായിരുന്നെന്നും എന്നാൽ അപ്രതീക്ഷിതമായി രോഹന്‍ പ്രീത് സിങ്ങിനെ കണ്ടുമുട്ടുകയും തുടർന്ന് ഇഷ്ടത്തിലാകുകയുമായിരുന്നുവെന്ന് നേഹ കക്കര്‍‌ പറയുന്നു. ആദ്യ കാഴ്ചയിൽ തന്നെ തനിക്ക് നേഹയോടു പ്രണയം തോന്നിയിരുന്നുവെന്ന് രോഹനും തുറന്നു പറഞ്ഞിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com