ADVERTISEMENT

പ്രത്യാശയുടെയും വിശ്വാസത്തിന്റെ സന്ദേശങ്ങൾ പകർന്ന് ക്രിസ്മസ് കാലമിങ്ങെത്തി. ലോകനന്മയ്ക്കായി അവതരിച്ച ഉണ്ണിയേശുവിനെ വരവേൽക്കാനൊരുങ്ങുന്ന മലോകരുടെ മനം നിറച്ച് ക്രിസ്മസ് സ്പെഷൽ പാട്ടുകളും പ്രേക്ഷകരെത്തേടിയെത്തിയിരിക്കുകയാണ്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് കൊച്ചുകലാകാരന്മാർ ചേർന്നൊരുക്കിയ ‘പുൽ തൊട്ടിലിലെ രാജകുമാരൻ’ എന്ന മെലഡി. 

‘ചന്ദനസുന്ദര തൊട്ടിലതില്ല

തങ്കത്തില്‍ പൂശിയ മന്ദിരമില്ല

കൊട്ടും കുരവയും മേളങ്ങളില്ല

എൻനാഥൻ ഭൂജാതനായ്.....’

എബ്രഹാം ജോർജ് മതിലുങ്കൽ ആണ് പാട്ടിനു ഹൃദ്യമായ വരികൾ കുറിച്ചത്. ജിമ്മി ചക്കോലമണ്ണിൽ ഈണമൊരുക്കി. ഐറിൻ മരിയ, റെമിൽ റെജു, അൽക്ക മരിയ സായൂജ്, അൽഫ വത്സ സായൂജ്, അന്ന സുനിഷ്, അലീന സുനീഷ്, അയാൻ ലിനു, അൽക്ക ലിനു, ഹന്ന അയ്‌രൂർ, റാഹേൽ സൂസൻ എന്നീ കൊച്ചു ഗായകരാണ് പാട്ടിനു പിന്നിൽ സ്വരമായത്. 

നല്ല നാളെയുടെ സന്ദേശം നിറച്ചൊരുക്കിയ ‘പുൽ തൊട്ടിലിലെ രാജകുമാരൻ’ മികച്ച ദൃശ്യവിരുന്നുകൂടിയാണ് ആസ്വാദകർക്കു സമ്മാനിക്കുന്നത്. ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടിന് സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ടിന്റെ പിന്നണിപ്രവർത്തകരെ നിരവധി പേർ പ്രശംസിക്കുകയും ചെയ്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com