ADVERTISEMENT

ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വെളിച്ചം അരികിലെന്നു സ്വപ്നം കാണുന്നു. കാഴ്ചശക്തിക്കായി യുഎസിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുന്ന ചികിത്സയിൽ പ്രതീക്ഷയുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. 

‘കാഴ്ച തീരെ ഇല്ലാതിരുന്ന എനിക്ക് ഇപ്പോൾ ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നാൻ തുടങ്ങിയിട്ടുണ്ട്. കാഴ്ച തിരികെ കിട്ടിയെന്നു തെറ്റിദ്ധരിക്കരുത്. പ്രതീക്ഷയുണ്ട്. ശസ്ത്രസക്രിയ കൂടാതെ മരുന്നു കൊണ്ടു തന്നെ രോഗം മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസം ഡോക്ടർമാരും പ്രകടിപ്പിച്ചിട്ടുണ്ട്. കോവിഡ് ഭീഷണി മാറിയാൽ തുടർചികിത്സയ്ക്കും പരിശോധനയ്ക്കുമായി ന്യൂയോർക്കിലേയ്ക്ക് വീണ്ടും പോകും’– വിജയലക്ഷ്മി പറഞ്ഞു. 

വൈക്കത്തെ വീട്ടിൽ താമസിച്ചാണ് ഇപ്പോഴത്തെ ചികിത്സ. കഴിഞ്ഞവർഷം യുഎസിൽ ഗാനമേളയ്ക്കു പോയപ്പോൾ ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ സ്കാനിങ് നടത്തി. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർമാർ, മരുന്ന് ഫലിക്കുന്നതിന്റെ സൂചന വിലയിരുത്തി. ഇപ്പോൾ മരുന്നിന്റെ അളവ് കൂട്ടി. 

കാഴ്ചശക്തി നൽകുന്ന ഞരമ്പുകൾ ജന്മനാ ചുരുങ്ങിപ്പോയതാണ് വിജയലക്ഷ്മിയുടെ അന്ധതയ്ക്കു കാരണം. ചെറുപ്പം മുതൽ ചികിത്സകൾ നടത്തിയങ്കിലും ഫലം കണ്ടില്ല. ഇപ്പോഴത്തെ ചികിത്സയിൽ പ്രതീക്ഷയുണ്ടെന്ന് അമ്മ വിമല പറഞ്ഞു. ഉദയനാപുരം ഉഷാ നിവാസിൽ വി.മുരളീധരന്റെയും പി.പി.വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. മാതാപിതാക്കളോടൊപ്പം ഉദയാനാപുരത്താണ് താമസം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com