മുത്തച്ഛനൊപ്പം ആരാധ്യയുടെ പാട്ട്, ക്യാമറയിൽ പകർത്തി അഭിഷേകും ഐശ്വര്യയും; വൈറലായി ചിത്രങ്ങൾ

amitabh-bachchan-aaradhya
SHARE

കൊച്ചുമകൾ ആരാധ്യയ്ക്കൊപ്പം പാട്ടു പാടി അമിതാഭ് ബച്ചൻ. കുടുംബത്തോടൊപ്പം റെക്കോർഡിങ് സ്റ്റുഡിയോയിലിരിക്കുന്ന ചിത്രം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു. ‘നാളെ മറ്റൊരു പുലരി തുടങ്ങുകയായി. ആഘോഷങ്ങളും ആരംഭിക്കുന്നു. പക്ഷേ എന്തിനാണത്. ഇത് സാധാരണമായൊരു ദിവസവും ഒരു വർഷവുമല്ലേ. കുടുംബാംഗങ്ങൾക്കൊപ്പം സംഗീതമൊരുക്കുന്നതാണ് മികച്ച കാര്യമെന്ന് എനിക്കു തോന്നുന്നു’ എന്ന കുറിപ്പോടെയാണ് പുതുവർഷത്തലേന്ന് ബച്ചൻ ഇത്തരമൊരു ചിത്രം പങ്കുവച്ചത്.

ബച്ചന്റെയും ആരാധ്യയുടെയും സ്റ്റുഡിയോ ചിത്രം ചുരുങ്ങിയ സമയത്തിനകം വൈറലായി. ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും ഇരുവരുടെയും അടുത്തു തന്നെയുണ്ട്. മുത്തച്ഛന്റെയും കൊച്ചുമകളുടെയും പാട്ട് റെക്കോർഡിങ് ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയാണ് അഭിഷേക് ബച്ചൻ. ഒൻപതു വയസ്സുകാരി മകൾ ആരാധ്യയെ പാടാനായി പ്രോത്സാഹിപ്പിക്കുന്ന ഐശ്വര്യയെയും ചിത്രത്തിൽ കാണാം. 

ആരാധ്യയ്ക്കൊപ്പമുള്ള സെൽഫിയും അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘പാട്ട് റെക്കോർഡിങ്ങിനു വേണ്ടി മുത്തച്ഛനും കൊച്ചുമകളും സ്റ്റുഡിയോയിലെ മൈക്കിനു മുന്നിൽ എത്തിയപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് ബച്ചന്റെ പോസ്റ്റ്. ചിത്രങ്ങള്‍ വൈറലായതോടെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ബച്ചനും കൊച്ചുമകളും ഒരുമിച്ചൊരുക്കുന്ന പാട്ടിന്റെ വിഡിയോ ഉടൻ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നുമാണ് ആരാധകപക്ഷം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.