‘സ്റ്റീഫൻ ദേവസ്സീ, നീ തീർന്നെടാ തീർന്നു’; മകന്റെ ക്യൂട്ട് വിഡിയോയുമായി കൈലാസ് മേനോൻ

kailas-samanyu
SHARE

മകന്‍ സമന്യു രുദ്രയുടെ ക്യൂട്ട് വിഡിയോയുമായി വീണ്ടും സംഗീത സംവിധായകൻ കൈലാസ് മേനോൻ. ഇത്തവണ കുഞ്ഞ് കീബോർഡ് വായിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കൈലാസ് പങ്കുവച്ചത്. വിഡിയോ പോലെ തന്നെ അടിക്കുറിപ്പും ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ‘സ്റ്റീഫൻ ദേവസീ...നിങ്ങൾ തീർന്നു’ എന്നാണ് വിഡിയോ പങ്കുവച്ച് കൈലാസ് രസകരമായി കുറിച്ചത്. 

കൈലാസിന്റെ കയ്യിലിരുന്ന് ആവേശത്തോടെ കീബോർഡിൽ തൊട്ടും കുഞ്ഞു വിരലുകൾ അമർത്തി ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന സമന്യു ആണ് വിഡിയോയിൽ. ഏറെ ശ്രദ്ധിക്കപ്പെട്ട വിഡിയോയ്ക്കു താഴെ ശിവദ, ഗൗരി നന്ദ തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളുമായെത്തി. ജൂനിയർ കൈലാസിനും നല്ല സംഗീതജ്ഞാനമുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

മകന്റെ ക്യൂട്ട് ചിത്രങ്ങളും വിഡിയോയും കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ‌പിറന്നത്. സമന്യു രുദ്ര എന്ന കൗതുകകരമായ പേരിനു പിന്നിലെ രഹസ്യം കൈലാസ് വെളിപ്പെടുത്തിയിരുന്നു. സമന്യു, രുദ്ര എന്നിവ ശിവന്റെ പേരുകളാണ്. ഒരേ മനസ്സുള്ളവർ എന്നാണ് സമന്യു എന്ന വാക്കിന്റെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയും അന്തകൻ എന്നാണ് രുദ്രയുടെ അർഥം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA