ADVERTISEMENT

സൗപര്‍ണികാ നദിക്കരയിലെ വാഗീശ്വരിയെ തൊഴാന്‍ 81ാം ജന്മദിനത്തില്‍ ഗാനഗന്ധര്‍വ്വനെത്തില്ല.  മൂകാംബികയുടെ തിരുസന്നിധിയിലെ ഗാനാര്‍ച്ചനക്കായി സമർപ്പിച്ചിരുന്നു കെ.ജെ.യേശുദാസിന്റെ ഓരോ പിറന്നാള്‍ ദിനവും. കോവിഡ് മാനദണ്ഡങ്ങള്‍ പ്രമാണിച്ച് പതിവ് യാത്ര മുടക്കിയിരിക്കുകയാണ് അദ്ദേഹം.  അമേരിക്കയിലെ വീട്ടിലാണ് ഇത്തവണ  പിറന്നാള്‍ ആഘോഷം. എങ്കിലും ക്ഷേത്രത്തില്‍ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിനായുള്ള പ്രത്യേക പൂജകള്‍ നടത്തും. സരസ്വതി മണ്ഡപത്തില്‍ വലിയ സ്‌ക്രീന്‍ സ്ഥാപിച്ച് വെബ്കാസ്റ്റ് വഴി ഗാനാര്‍ച്ചന നടത്താനുള്ള ഒരുക്കത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. എന്നാല്‍ യേശുദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച്  മൂകാംബികയില്‍ സംഗീതാര്‍ച്ചനക്കായി ശിഷ്യനും ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പതിവ് പോലെ ക്ഷേത്രത്തിലെത്തും .

കഴിഞ്ഞ 48 വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ ദര്‍ശന പുണ്യം തേടി യേശുദാസ് മൂകാംബികയിലെത്തിയിരുന്നു. കഴിഞ്ഞ പിറന്നാളിലും കുടുംബസമേതമാണ് അദ്ദേഹം ദര്‍ശനത്തിനെത്തിയത്. മൂകാംബിക ദേവീ സന്നിധിയില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും വാചാലനായിട്ടുണ്ട്. 

കിഴക്കുണരും പക്ഷി എന്ന സിനിമയിലെ 'സൗപര്‍ണികാമൃത വീചികള്‍ പാടും, കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി തുടങ്ങിയ ഗാനങ്ങളില്‍ ആ ഊര്‍ജ്ജ പ്രവാഹം നിറഞ്ഞിട്ടുണ്ട്. കൂടാതെ മൂകാംബികയെക്കുറിച്ചുളള ഭക്തിസാന്ദ്രമായ നിരവധി ഗാന കാസറ്റുകളിലും അദ്ദേഹം പാടിയിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com