ശ്രദ്ധയാകർഷിച്ച് ‘നൃത്യ’: പിന്നിൽ ഒരേയൊരു പെൺകുട്ടി

preethi-malayil
SHARE

ഇന്ത്യൻ കന്റെംപ്രറി ഡാൻസും ക്ലാസിക്കൽ ഡാൻസും കൂട്ടിയിണക്കി അവതരിപ്പിക്കുന്ന ‘നൃത്യ’ എന്ന മ്യൂസിക്കൽ വിഡിയോ ആൽബം ശ്രദ്ധേയമാകുന്നു. പ്രീതി മലയിൽ എന്ന പെൺകുട്ടിയാണ് ഇൗ നൃത്ത വിഡിയോയ്ക്കു പിന്നിൽ. വെറുതെ പിന്നിലെന്നു പറഞ്ഞാൽ പോര മറിച്ച് ഇൗ വിഡിയോയുടെ എല്ലാ പ്രധാന ജോലികളും നിർവഹിച്ച്് വിഡിയോ നിർമിച്ചിരിക്കുന്നത് പ്രീതിയാണ്. 

ഗാനത്തിന്റെ വരികൾ എഴുതി, സംഗീതം കൊടുത്ത് അത് ആലപിച്ചിരിക്കുന്നത് പ്രീതിയാണ്. അതു മാത്രമല്ല ഗാനത്തിന്റെ രംഗങ്ങളിൽ നൃത്തം ചെയ്യുന്നതും, പാടി അഭിനയിച്ച് ഇൗ വിഡിയോ സംവിധാനം ചെയ്തതും പ്രീതി തന്നെ. ഒരു മ്യൂസിക്ക് വിഡിയോയ്ക്കായി ഇത്രയും ജോലികൾ ഒരാൾ തന്നെ ഒറ്റയ്ക്ക് ചെയ്യുന്നത് ഇതാദ്യമായിരിക്കും. 

ഒാസ്ട്രിയയിൽ ജനിച്ചു വളർന്ന പ്രീതി മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യും. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ചിത്രീകരിച്ച ആൽബം കാഴ്ചയ്ക്കും അതീവ മനോഹരമാണെന്നാണ് ആരാധക പക്ഷം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA