വേദിയെ ഇളക്കിമറിച്ച് ആശ ശരത്തിന്റെ മകള്‍ ഉത്തരയുടെ ത്രസിപ്പിക്കും പ്രകടനം; അഴകായ് ചുവടുവച്ച് ആശയും

Asha-uthara
SHARE

റിയാലിറ്റി ഷോ വേദിയിയിൽ ചുവടുവച്ച് സിനിമാതാരം ആശ ശരത്തും മകൾ ഉത്തര ശരത്തും. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ സൂപ്പർ4ന്റെ വേദിയിലാണ് ഇരുവരും ഗംഭീര പ്രകടനങ്ങൾ കാഴ്ചവച്ചത്. പ്രേക്ഷകർക്കായി ചുവടുവയ്ക്കാമോ എന്ന അവതാരകരുടെ ചേദ്യത്തിന് ഏറെ സന്തോഷം എന്നു മറുപടി പറഞ്ഞാണ് ആശ വേദിയിലെത്തിയത്. 

ത്രസിപ്പിക്കും ചുവടുകളോടെയാണ് ഉത്തര പ്രേക്ഷകർക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അസാമാന്യമായ മെയ്‌വഴക്കവും ചടുലതയും കാണികളെ വിസ്മയിപ്പിച്ചു. പരിപാടിയുടെ വിധികർത്താക്കളായ വിധു പ്രതാപും റിമി ‌ടോമിയും ജ്യോത്സ്നയും സിത്താര കൃഷ്ണകുമാറും മത്സരാർഥികളുമുൾപ്പെ‌ടെ എല്ലാവരും ഉത്തരയുടെ പ്രകടനം അദ്ഭുതത്തോടെ കണ്ടിരുന്നു. മകളുടെ ഡാൻസ് ആസ്വദിച്ച് ആശ ശരത്തും വേദിയിൽ മുൻനിരയിലുണ്ടായിരുന്നു.  

സൂപ്പർ 4ന്റെ വേദിയിൽ പ്രത്യേക അതിഥികളായി എത്തിയതായിരുന്നു ആശ ശരത്തും മൂത്ത മകൾ ഉത്തരയും. മകൾ അഭിനയരംഗത്തേയ്ക്കു ചുവടു വയ്ക്കുന്നതിന്റെ സന്തോഷം ആശ വേദിയിൽ പ്രകടമാക്കി. നർത്തകിയെന്ന നിലയിൽ ഉത്തര ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെ‌ങ്കിലും അഭിനയരംഗത്തെത്തുന്നത് ഇപ്പോഴാണ്. മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദെ’ ആണ് ഉത്തരയുടെ അരങ്ങേറ്റ ചിത്രം. ‘ഖെദ്ദെ’യിൽ ആശ ശരത്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA