ADVERTISEMENT

മോഹൻലാ‍ൽ ചിത്രം ഒടിയനിലെ ‘കൊണ്ടോരാം’ എന്ന ഗാനം മലയാളികൾ ആവർത്തിച്ചു കേട്ട പാട്ടുകളിൽ ഒന്നാണ്. വീണ്ടും കേൾക്കാനായി പ്രേരിപ്പിക്കുന്ന എന്തോ ഒരു മാന്ത്രികത ആ പാട്ടിനുണ്ടെന്ന് ശ്രോതാക്കൾ തന്നെ വിലയിരുത്തിയിട്ടുണ്ട്. എം ജയചന്ദ്രന്റെ സംഗീതം തന്നെയാണ് ആ മാജിക്. ഒപ്പം ശ്രേയ ഘോഷാലിന്റെയും സുദീപ് കുമാറിന്റെയും ആലാപനവും. റഫീഖ് അഹമ്മദ് ആണ് വരികൾ കുറിച്ചത്. മികച്ച ആസ്വാദനാനുഭവവും സമ്മാനിക്കുന്ന ഗാനത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്.

ഗാനരചന: റഫീഖ് അഹമ്മദ്

ആലാപനം: ശ്രേയ ഘോഷാൽ, സുദീപ് കുമാർ

‘കൊണ്ടോരാം കൊണ്ടോരാം

കൈതോലപ്പായ കൊണ്ടോരാം....

കൊണ്ടോവാം കൊണ്ടോവാം

അന്ത്യാളൻ കാവിൽ കൊണ്ടോവാം....

പുല്ലാനിക്കാടും കാണാം....

വെള്ളാമ്പൽ പൂവും നുള്ളാം....

മാനോടും മേട്ടിൽ കൊണ്ടോവാം..

പെണ്ണേ...

കൊണ്ടോരാം കൊണ്ടോരാം

കൈതോലപ്പായ കൊണ്ടോരാം

 

ഒടി മറയണ രാക്കാറ്റ്, പന മേലെയൊരൂഞ്ഞാല്

നിഴലുകളാലതിലിളകും മുടിയാട്ടം കണ്ടാ...

തിരിയുഴിയണ മാനത്ത്, നിറപാതിര നേരത്ത്

മുകിലുകളാ പിറകെവരും മാൻകൂട്ടം കണ്ടാ..

പാലകളിൽ കാമം പൂക്കും ധനുമാസനിലാവും ചുറ്റി

ആലത്തൂർ കാവിൽ കൊണ്ടോവാം

പെണ്ണേ...

കൊണ്ടോരാം കൊണ്ടോരാം

കൈതോലപ്പായ കൊണ്ടോരാം

തന്നാരേ തന്നാരേ തന്നാരേ തന്നാതന്നാരേ...

 

ഈ മഴപൊഴിയണ നേരത്ത്, ഒരു ചേമ്പില മറയത്ത്

ചെറുമണികൾ വിതറിയിടും കുളിരാടാൻ പോകാം.

കളിയിളകണ കാറ്റത്ത്,നടവഴിയുടെയോരത്ത്

മുളയരിയിൽ തെളിമയെഴും നിൻ കാലടി കണ്ടേ

വാവലുകൾ തേനിനു പായും മലവാഴത്തോപ്പും കേറി

അലനല്ലൂർ മലയിൽ കൊണ്ടോവാം

 

പൊന്നേ

വന്നോളാം... വന്നോളാം...

നീ ചായും കൂട്ടിൽ വന്നോളാം...

നിന്നോളാം നിന്നോളാം

നിൻ മാറിൽ ചാരിനിന്നോളാം

പുല്ലാനിക്കാടും കാണാം.. വെള്ളാമ്പൽ പൂവും നുള്ളാം ..

തേരോട്ടം കാണാൻ വന്നോളാം.... ആ....

പെണ്ണേ...

കൊണ്ടോരാം കൊണ്ടോരാം

കൈതോലപ്പായ കൊണ്ടോരാം....

നിന്നോളാം നിന്നോളാം

നിൻ മാറിൽ ചാരിനിന്നോളാം......’  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com