'വിളിച്ചത് റൊമാന്റിക് ഡിന്നറിന്; വന്നത് അച്ഛനും അമ്മയ്ക്കും ഒപ്പം'; വിധുവിന്റെ മിഥുനം സ്റ്റൈൽ സർപ്രൈസ് വിവരിച്ച് ഭാര്യ

vidhu-deepthy
SHARE

വിവാഹത്തിനു മുൻപുള്ള വാലന്റെൻസ് ഡേ ആഘോഷത്തെക്കുറിച്ചു വിവരിച്ച് ഗായകൻ വിധു പ്രതാപിന്റെ ഭാര്യയും നർത്തകിയുമായ ദീപ്തി. മഴവിൽ മനോരമയിലെ ജനപ്രിയപരിപാടിയായ സൂപ്പർ 4ന്റെ വേദിയിൽ അതിഥിയായെത്തിയപ്പോഴാണ് ദീപ്തി പഴയകാല വിശേഷങ്ങൾ പങ്കുവച്ചത്. വിധുവിനൊപ്പമുള്ള മറക്കാനാകാത്ത നിമിഷം ഏതാണെന്ന അവതാരകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് വാലന്റൈൻസ് ഡേയെക്കുറിച്ചു ദീപ്തി മനസ്സ് തുറന്നത്. വിവാഹശേഷം തങ്ങൾ പ്രണയദിനം ആഘോഷിച്ചിട്ടുണ്ടോ എന്ന കാര്യം ഓർമയില്ലെന്നും ദീപ്തി വ്യക്തമാക്കി. 

‘വിവാഹം നിശ്ചയിച്ചതിനു ശേഷമുള്ള ആദ്യ പ്രണയദിനമായിരുന്നു അത്. തലേദിവസം വിധു ചേട്ടൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു, നാളെ വാലന്റൈൻസ് ഡേ അല്ലേ, നമുക്കൊരു കാന്‍ഡിൽ ലൈറ്റ് ഡിന്നറിനു പോകാം എന്ന്. കേട്ടപ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നി. അങ്ങനെ പോകാം എന്നു ഞങ്ങൾ തീരുമാനിച്ചു. പിറ്റേദിവസം വൈകുന്നേരം ഡിന്നറിനു പോകാൻ വേണ്ടി വിധു ചേട്ടൻ എന്നെ കൂട്ടാൻ വീട്ടിൽ വന്നു. ഞാൻ അദ്ദേഹത്തിനു കൊടുക്കാൻ കയ്യിൽ കരുതിയിരുന്ന‌ സമ്മാനമൊക്കെക്കൊണ്ട് തെഴെയിറങ്ങി ചെന്നു. അപ്പോഴതാ അച്ഛനും അമ്മയും വിധു ചേട്ടനും കൂടെ നിൽക്കുന്നതാണു കണ്ടത്’, ദീപ്തി പറഞ്ഞു.

ദീപ്തിയുടെ വാക്കുകള്‍ വേദിയിൽ ചിരി പടർത്തി. തുടർന്ന് വിധുവിന്റെ രസകരമായ പ്രതികരണവുമെത്തി. ‘മിഥുനം’ എന്ന മോഹൻലാൽ ചിത്രം പുനരാവിഷ്കരിക്കാൻ ശ്രമിച്ചതാണെന്നായിരുന്നു ഗായകന്റെ മറുപടി. ചിത്രത്തിലെ നായകന്റെയും നായികയുടെയും ഹണിമൂൺ യാത്ര പോലെ പ്രണയദിനത്തിലെ കാൻഡിൽ ലൈറ്റ് ഡിന്നറിന് വീട്ടുകാരെ കൂടെ കൂട്ടിയെന്ന വിധുവിന്റെ തമാശാരൂപേണയുള്ള മറുപടി ദീപ്തിയെയും ചിരിപ്പിച്ചു. ഇരുവരും ഒരുമിച്ച് രസകരമായ അനുഭവങ്ങളും ഓർമകളും വേദിയിൽ പങ്കുവച്ചു. സൂപ്പർ 4ന്റെ വിധികർത്താക്കളിലൊരാളാണ് വിധു പ്രതാപ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA