ADVERTISEMENT

അമ്മ–മകൻ ബന്ധത്തിന്റെ ആഴവും തെറ്റിദ്ധാരണകളുടെ മുറിപ്പാടുമായി പ്രേക്ഷകസിരകളിൽ നോവായ് പടർന്നു കയറിയതാണ് ‘അമ്മമഴക്കാറിനു കൺ നിറഞ്ഞു’ എന്ന ഗാനം. മാടമ്പി എന്ന മോഹൻലാൽ ചിത്രത്തിനു വേണ്ടി ജയചന്ദ്രൻ ഒരുക്കിയ ഈണം ഇപ്പോഴും പ്രേക്ഷകരെ കരയിപ്പിക്കുന്നുണ്ട്. കെ.ജെ.യേശുദാസ് ആണ് പാട്ടിന്റെ പിന്നണിയിൽ സ്വരമായത്. വരികൾ കുറിച്ചത് ഗിരീഷ് പുത്തഞ്ചേരി. പാട്ടിന് ഇന്നും ആരാധകരും ആസ്വാദകരും ഏറെയാണ്. 

വരികൾ: ഗിരീഷ് പുത്തഞ്ചേരി

ആലാപനം: കെ.ജെ.യേശുദാസ്

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു

ആ കണ്ണീരിൽ ഞാൻ നനഞ്ഞു...

കന്നിവെയിൽ പാടത്തു കനലെരിഞ്ഞു

ആ മൺകൂടിൽ ഞാൻ പിടഞ്ഞു...

മണൽ മായ്ക്കുമീ കാൽപ്പാടുകൾ

തേടി നടന്നൊരു ജപസന്ധ്യേ...

 

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു

ആ കണ്ണീരിൽ ഞാൻ നനഞ്ഞു...

 

പാർവണങ്ങൾ പടിവാതിൽ ചാരുമൊരു

മനസ്സിൻ നടവഴിയിൽ...

രാത്രി നേരമൊരു യാത്ര പോയ

നിഴലെവിടേ വിളി കേൾക്കാൻ...

അമ്മേ സ്വയമെരിയാനൊരു

മന്ത്രദീക്ഷ തരുമോ...

 

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു

ആ കണ്ണീരിൽ ഞാൻ നനഞ്ഞു...

 

നീ പകർന്നു നറുപാൽ തുളുമ്പുമൊരു

മൊഴിതൻ ചെറു ചിമിഴിൽ...

പാതി പാടുമൊരു പാട്ടു പോലെ

അതിലലിയാൻ കൊതിയല്ലേ...

അമ്മേ ഇനിയുണരാനൊരു

സ്നേഹഗാഥ തരുമോ...

 

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു

ആ കണ്ണീരിൽ ഞാൻ നനഞ്ഞു...

കന്നിവെയിൽ പാടത്തു കനലെരിഞ്ഞു

ആ മൺകൂടിൽ ഞാൻ പിടഞ്ഞു...

മണൽ മായ്ക്കുമീ കാൽപ്പാടുകൾ

തേടി നടന്നൊരു ജപസന്ധ്യേ...

 

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു

ആ കണ്ണീരിൽ ഞാൻ നനഞ്ഞു...

ആ കണ്ണീരിൽ ഞാൻ നനഞ്ഞു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com