ADVERTISEMENT

ഗായകൻ വിധു പ്രതാപിനെ ആദ്യമായ് കണ്ടതിന്റെ ഓർമ പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. വർഷങ്ങൾക്കു മുൻപ്  കോദണ്ഡപാണി സ്റ്റുഡിയോയിൽ വച്ചായിരുന്നു ഇരുവരുടെയും ആദ്യ കണ്ടു മുട്ടൽ. ഗോപി സുന്ദർ സംഗീതസംവിധായകൻ ഔസേപ്പച്ചനൊപ്പം പ്രവർത്തിക്കുന്ന കാലമായിരുന്നു അത്. വിധു പ്രതാപ് ആകട്ടെ വളർന്നു വരുന്ന ഒരു കൗമാര കലാകാരനും. പാട്ടു പാടിയ പരിചയ സമ്പത്തൊന്നും അന്ന് വിധുവിന് ഇല്ലായിരുന്നു.

കോദണ്ഡപാണി സ്റ്റുഡിയോയിൽ ഔസേപ്പച്ചന്റ‌െ പിന്നാലെ ബാഗും ഹാർമോണിയവും പിടിച്ചു പോകുന്ന ഗോപി സുന്ദറിനെ കണ്ടപ്പോൾ വിധു പ്രതാപിന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ അടുത്തേയ്ക്കോടിയെത്തി. ഒരു കാസെറ്റ് എടുത്തു കയ്യിൽ കൊടുത്തിട്ട് അതൊന്ന് ഔസേപ്പച്ചനെ കേൾപ്പിക്കാമോ എന്നാവശ്യപ്പെട്ടു. അന്ന് ഗോപി സുന്ദർ നോക്കിയപ്പോള്‍ ഒരുപാട് പ്രതീക്ഷകളുമായി ഒരു പയ്യൻ കോദണ്ഡപാണി സ്റ്റുഡിയോയിലെ കാർ പാർക്കിങ് ഏരിയയിൽ നിൽക്കുന്നതു കണ്ടു. ആ പയ്യനാണ് അവിടെ നിന്നും വളർന്ന് ഇന്ന് മലയാളത്തിലെ പ്രമുഖ ഗായകരിൽ ഒരാളായി മാറിയ വിധു പ്രതാപ്. 

മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ സൂപ്പർ 4ന്റെ വേദിയിൽ പ്രത്യേക അതിഥിയായെത്തിയതായിരുന്നു ഗോപി സുന്ദർ. പരിപാടിയിലെ വിധികർത്താക്കളിൽ ഒരാളാണ് വിധു. മറ്റു വിധികർത്താക്കളായ സിത്താര കൃഷ്ണകുമാർ, റിമി ടോമി, ജ്യോത്സ്ന എന്നിവരെക്കുറിച്ചുള്ള പഴയകാല ഓർമകളും ഗോപി സുന്ദർ വേദിയിൽ പങ്കുവച്ചു. മലയാള സംഗീതരംഗത്തെ ഏറ്റവും ‘കൂൾ ആൻഡ് ചിൽ’ സംഗീത സംവിധായകനാണ് ഗോപി സുന്ദർ എന്നാണ് വിധു പ്രതാപ് അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com