ADVERTISEMENT

മിന്നാമിന്നിയെപ്പൊലെ മങ്ങിയും തെളിഞ്ഞും പോകുന്ന ഓർമകളുടെ കടലിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അമ്മയും അവരുടെ കൈപിടിച്ച് മുന്നോട്ടു നടക്കുന്ന മകളുമാണ് 'മിന്നാമിന്നിയേ' എന്ന മ്യൂസിക് വിഡിയോയുടെ ശബ്ദവും കാഴ്ചയും. ശ്രുതി ശരണ്യം–സുദീപ് പലനാട് കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദുലേഖ വാര്യരാണ്. 

വിഡിയോയിൽ ഒരു കഥാപാത്രമായി ഇന്ദുലേഖ പ്രത്യക്ഷപ്പെടുന്നുമുണ്ട്. അൽഷിമേഴ്സ് ബാധിച്ച അമ്മയായി എത്തുന്നത് ശ്രീല നല്ലേടമാണ്. അമ്മയും മകളും തമ്മിലുള്ള ഹൃദയബന്ധം വരച്ചിടുന്ന വരികളും സംഗീതവും കാഴ്ചകളും പ്രേക്ഷകരെ ആ അമ്മ–മകൾ ലോകത്ത് എത്തിക്കും. അവർക്കൊപ്പം മഴ നനയാനും വാക്കുകൾ‍‍ കണ്ടെത്താനും ഓർമ്മകൾ തിരിച്ചു പിടിക്കാനും പ്രേക്ഷകരും ഒപ്പം കൂടും. 

ശ്രുതി ശരണ്യത്തിന്റേതാണ് വരികൾ. മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നതും ശ്രുതി തന്നെയാണ്. സുദീപ് പലനാടിന്റെതാണ് സംഗീതം. ക്യാമറയും എഡിറ്റും നിർവഹിച്ചിരിക്കുന്നത് അമോഷ് പുതിയട്ടിലാണ്. മിക്സിങ്ങും മാസ്റ്ററിങ്ങും ഗോകുൽ നമ്പു നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com