ADVERTISEMENT

പാട്ട് മാത്രമല്ല പാചകവും വശമുണ്ടെന്നു തെളിയിച്ച് ഗായിക ശ്വേത മോഹൻ. ഭർത്താവ് അശ്വിന്റെ സഹോദരി ആരതിയുമായി ചേർന്നാണ് ശ്വേതയുടെ പാചക പരീക്ഷണം. ശ്വേതയുടെയും അശ്വിന്റെയും പത്താം വിവാഹവാർഷിക ദിനത്തില്‍ നാത്തൂനും നാത്തൂനും ചേർന്ന് സ്പെഷൽ ചോക്ലേറ്റ് കേക്ക് ആണ് ഒരുക്കിയത്. കേക്കിന്റെ ചിത്രം ശ്വേത സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുമുണ്ട്. 

പ്രേക്ഷകർക്കായി പാട്ട് സമ്മാനം നൽകിയാണ് ശ്വേതയും ആരതിയും പാചകം ആരംഭിക്കുന്നത്. ഇടയ്ക്ക് ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളുമുണ്ട്. താനും അശ്വിനും ഒരുമിക്കുന്നതിനു പ്രധാന കാരണമായത് ആരതിയാണെന്ന് ശ്വേത വ്യക്തമാക്കുന്നു. ഇരുവരുടെയും വിവാഹത്തിന് ഏറെ വർഷങ്ങൾക്കു മുൻപ് ശ്വേതയും ആരതിയും തമ്മിൽ പരിചയപ്പെട്ടതാണ്. ആദ്യ കൂടിക്കാഴ്ചയും കലാലയ കാലത്തിലെ ദൃഢമായ സൗഹൃദവും വർഷങ്ങളായി തുടരുന്ന ആത്മബന്ധവുമെല്ലാം ശ്വേതയും ആരതിയും പങ്കുവയ്ക്കുന്നു.

പാട്ടു പാടിയും വിശേഷങ്ങൾ പങ്കുവച്ചുമുള്ള ശ്വേതയുടെയും ആരതിയുടെയും വിഡിയോ ആരാധകരെയും രസിപ്പിച്ചു. ഇതിനു മുൻപും ഇരുവരും ഒരുമിച്ചു പാട്ടു പാടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പുതുവർഷത്തലേന്ന് കുടുംബാംഗങ്ങൾക്കൊപ്പമിരുന്ന് അന്താക്ഷരി കളിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. സുജാതയും ഭർത്താവ് ഡോ. കൃഷ്ണമോഹനും ശ്വേതയുടെ ഭര്‍തൃമാതാപിതാക്കളുമെല്ലാം ആഘോഷ രാവിൽ ഒരുമിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com