ADVERTISEMENT

രാജ്യത്തെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഗീത സംവിധായകൻ ബിജിബാലും ഗാനരചിയിതാവ് ബി.കെ.ഹരിനാരായണനും. ‘വിത്ത്’ എന്ന പോരാട്ട ഗാനത്തിലൂടെയാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. ‘കർഷകരോടൊപ്പം’ എന്ന അടിക്കുറിപ്പോടെ സംഗീത സംവിധായകൻ ബിജിബാലിന്റെ ബോധി സൈലന്റ് സ്‌കേപ്പ് ആണ് 'വിത്ത്' പുറത്തിറക്കിയത്. ഹരിനാരായണന്റെ ശക്തമായ വരികളും ബിജിബാലിന്റെ പോരാട്ട ഈണവും ഇരുവരും ഒരുമിച്ചുള്ള വേറിട്ട ആലാപനവും പാട്ടിനെ ഏറെ സ്വീകാര്യമാക്കിയിരിക്കുകയാണിപ്പോൾ. 

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പാട്ടൊരുക്കിയതെന്ന് ബിജിബാലും ഹരിനാരായണനും വ്യക്തമാക്കുന്നു. വെറും അഞ്ചു മിനിട്ടു മാത്രമെടുത്താണ് ഗാനരചന പൂർത്തീകരിച്ചത്. കുറഞ്ഞ സമയത്തിനകം ബിജിബാൽ പാട്ട് ചിട്ടപ്പെടുത്തുകയും ചെയ്തു. ഒരു പാട്ട് എന്നതിലുപരി നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പറച്ചിൽ ആണ് വിത്തിലൂടെ യാഥാർഥ്യമാക്കിയതെന്ന് ഇരുവരും പറഞ്ഞു വയ്ക്കുന്നു. 

‘വിത്തെറിഞ്ഞു വിളവെടുത്തവന്റെയാണി ചോറ്....’ എന്നു തുടങ്ങുന്ന പാട്ടിന്റെ ഓരോ ‌വരികളിലും തീഷ്ണമായ കർഷക രോഷം അലയടിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ കലാലോകത്തിലെ ഭൂരിഭാഗം പേരും മൗനം പാലിക്കുകയാണ് ചെയ്യാറുള്ളതെങ്കിലും പതിവുകൾ മാറ്റിക്കുറിച്ച് നിലപാട് വ്യക്തമാക്കിയുള്ള വിത്ത് പ്രശംസ പിടിച്ചു പറ്റുകയാണ്. ശബരിമല വിഷയവും പൗരത്വ ഭേദഗതി നിയമവും ചർച്ചയായപ്പോഴും ബിജിബാലും ഹരിനാരായണനും പാട്ടൊരുക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com