ADVERTISEMENT

കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ഭാസുര്‍ ആദ്യമായി മലയാള ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർസ്റ്റാർ’ ആണ് രവി ഭാസുറിന്റെ അരങ്ങേറ്റ ചിത്രം. ഒമർ ലുലു തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കെജിഎഫ് രണ്ടാം ഭാഗത്തിനു ശേഷം രവി ഭാസുര്‍ ഈണമൊരുക്കുന്ന ചിത്രമാണിത്.

ബാബു ആന്റണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. വിര്‍ച്വല്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഡെന്നിസ് ജോസഫിന്റേതാണ്. മലയാളത്തിലും കന്നടയിലുമായി ഒരുക്കുന്ന 'പവര്‍സ്റ്റാറിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.  

ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം തുടങ്ങിയവര്‍ക്കൊപ്പം ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്റിലോര്‍, അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാം, കന്നഡ യുവതാരം ശ്രേയസ് മഞ്ജു എന്നിവരും പവര്‍ സ്റ്റാറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com