ADVERTISEMENT

ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരത്തിനു പിന്തുണയുമായെത്തി ഒറ്റവരി ട്വീറ്റിലൂടെ രാജ്യത്തു കോളിളക്കം സൃഷ്ടിച്ച പോപ് താരം റിയാന വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. ഗായിക പോസ്റ്റു ചെയ്ത ടോപ്‌ലെസ് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമലോകത്ത് വ്യാപകമായി പ്രചരിക്കുന്നത്. ലാവന്റർ നിറത്തിലുള്ള സാറ്റിൻ ഷോട്സ് മാത്രമാണ് ചിത്രത്തിൽ റിയാന ധരിച്ചിരിക്കുന്നത്. ഒരു കൈ കൊണ്ടു മാറിടം പാതി മറച്ചു നിൽക്കുന്ന റിയാനയെയാണ് ടോപ്‌ലെസ് ചിത്രത്തിൽ കാണാനാവുക. 

ചിത്രത്തേക്കാളുപരിയായി അതിൽ ഗായിക ധരിച്ചിരിക്കുന്ന ആഭരണമാണ് വിവാദങ്ങൾക്കു തിരികൊളുത്തിയത്. ലാവന്റർ നിറത്തിലുള്ള മുത്തുമാലയും കമ്മലും അണിഞ്ഞാണ് റിയാന പ്രത്യക്ഷപ്പെട്ടത്. ഗണപതി രൂപത്തിലുള്ള ലോക്കറ്റ് അടങ്ങിയ മാലയാണ് റിയാന ധരിച്ചത്. ഇതാണ് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചത്. അർധനഗ്നശരീരത്തിൽ ഗണപതിയുടെ രൂപം ധരിച്ച് റിയാന ദൈവത്തെ അപമാനിക്കുകയും ഇന്ത്യൻ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ഉയരുന്ന ആരോപണങ്ങൾ. 

ഞൊടിയിടയിൽ വൈറലായ ചിത്രങ്ങൾക്കു താഴെ വിമർശനങ്ങളും അശ്ലീല കമന്റുകളും നിറയുകയാണ്. ഗായികയുടെ ഇന്ത്യൻ ആരാധകർ തന്നെയാണ് അസഭ്യവർഷവുമായി മുൻനിരയിലുള്ളത്. റിയാന ഹിന്ദു ദൈവങ്ങളെ പരസ്യമായി അവഹേളിക്കുകയാണെന്ന് പ്രമുഖർ ഉൾപ്പെടെയുള്ളവർ തുറന്നടിച്ചു. 

ജാതി–മത വിശ്വാസങ്ങൾ റിയാനയ്ക്കു തോന്നും വിധം ദുരുപയോഗം ചെയ്യാനുള്ളതല്ലെന്നും ഇത്തരം പ്രദർശനങ്ങളിലൂടെ ഗായികയ്ക്കു ലോകം മുഴുവൻ ശത്രുക്കളുണ്ടാകുമെന്നും വിമർശകർ കുറിച്ചു. ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്. 

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയിൽ നടക്കുന്ന കർഷക‌സമരത്തെ പിന്തുണച്ചുള്ള റിയാനയുടെ ട്വീറ്റ് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. കർഷകസമരത്തിന്റെ ചിത്രവും വാർത്തയും പങ്കുവച്ച് ‘ആരും ഇതേക്കുറിച്ചു ചർച്ച ചെയ്യാത്തതെന്ത്’ എന്നായിരുന്നു ഗായികയുടെ ട്വീറ്റ്. കുറിപ്പ് വൈറലായതോടെ പ്രമുഖ താരങ്ങളുൾപ്പെടെ നിരവധി പേർ റിയാനയ്ക്കെതിരെ രംഗത്തെത്തി. റിയാനയെ പരസ്യമായി ‘വിഡ്ഢീ’ എന്നു വിളിച്ചാക്ഷേപിച്ചായിരുന്നു ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ പ്രതികരണം. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിൽ പുറത്തു നിന്നുള്ളവർ ഇടപെടേണ്ട എന്നു കുറിച്ച് കലാ–സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ റിയാനയ്ക്കെതിരെ ശബ്ദമുയർത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com