'ടാറ്റൂ ചെയ്തപ്പോൾ വേദന അറിഞ്ഞില്ല; ആ സമയം കേട്ടതെല്ലാം നിന്റെ പാട്ടുകൾ'; നേഹ കക്കറിനെ അതിശയിപ്പിച്ച രോഹന്റെ മറുപടി

rohan-neha-new
SHARE

ബോളിവുഡ് ഗായിക നേഹ കക്കറിനായി ടാറ്റൂ ചെയ്ത് സർപ്രൈസ് നൽകി ഭർത്താവും ഗായകനുമായ രോഹൻപ്രീത് സിങ്. പ്രണയദിനത്തോടനുബന്ധിച്ചാണ് രോഹന്റെ ഈ സമ്മാനം. ഇരുവരും ഒരുമിച്ചതിനു ശേഷമുള്ള ആദ്യ പ്രണയദിനമായിരുന്നു ഇത്. ‘നേഹാസ് മാൻ’ എന്നാണ് രോഹൻ കയ്യിൽ ടാറ്റൂ ചെയ്തത്. ടാറ്റൂ കണ്ടപ്പോഴുള്ള നേഹയുടെ പ്രതികരണത്തിന്റെ ചിത്രങ്ങളും വിഡിയോയും ഇപ്പോൾ സമൂഹമാധ്യമലോകത്ത് പ്രചരിക്കുകയാണ്. 

‘എന്റെ പ്രിയൻ എനിക്കായ് ഏറ്റവും മികച്ച സമ്മാനം നൽകി’ എന്നു കുറിച്ചു കൊണ്ട് നേഹ തന്നെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. രോഹന്റെ കൈ ചേർത്തു പിടിച്ചു നിൽക്കുന്നതിന്റെ ചിത്രങ്ങൾ ഗായിക പോസ്റ്റ് ചെയ്തു. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‌ടാറ്റൂ ചെയ്തതിൽ വേദനയില്ലേ എന്നു ചോദിച്ചപ്പോൾ തനിയ്ക്കൊരിക്കലും വേദനിക്കില്ലെന്നും ആ സമയം മുഴുവൻ നേഹയുടെ പാട്ടുകൾ കേള്‍ക്കുകയും പാടുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് രോഹൻ പ്രതികരിച്ചതെന്ന് ഗായിക വെളിപ്പെടുത്തി. താൻ എന്നെന്നും ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതു രോഹനെയാണെന്നും നേഹ സമൂഹമാധ്യമത്തിൽ കുറിച്ചു. 

വിശേഷങ്ങളെല്ലാം പതിവായി ആരാധകരെ അറിയിക്കുന്ന താരദമ്പതികളാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തങ്ങൾ പ്രണയത്തിലാണെന്ന കാര്യം ഇരുവരും വെളിപ്പെടുത്തിയത്. വൈകാതെ വിവാഹിതരാവുകയും ചെയ്തു. ഒരു സംഗീത ആൽബം ഒരുക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കിടയിലാണ് നേഹയും രോഹനും ആദ്യമായി തമ്മില്‍ കാണുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്കെത്തുകയായിരുന്നു. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA