ഇത് ലൈവ് പാടിയതോ, റെക്കോർഡോ? ആരാധകരെ അതിശയിപ്പിച്ച് അഹാനയുടെ പാട്ട്

Ahana–singing
SHARE

വീണ്ടും പാട്ടു പാടി ശ്രദ്ധ നേടി യുവതാരം അഹാന കൃഷ്ണ. വീട്ടുമുറ്റത്തെ മരച്ചുവട്ടിലിരുന്ന് പാട്ട് പാടുന്നതിന്റെ വിഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇതിനു മുൻപും അഹാന പാട്ടു വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ അതിൽ ഒരു വ്യത്യസ്തതയുണ്ട്. സമ്മാനമായി കിട്ടിയ യൂക്കലേലയുടെ സംഗീതത്തിനൊപ്പമാണ് അഹാനയുടെ പാട്ട്. വിഡിയോ ഇതിനോടകം ട്രെൻഡിങ്ങിൽ മുൻനിരയിലെത്തി.

ആർട്ടിസ്റ്റ് ഫാത്തിമ ഹക്കീം ആണ് അഹാനയ്ക്കു പെയിന്റു ചെയ്തു മനോഹരമാക്കിയ യൂക്കലേല സമ്മാനിച്ചത്. ഫാത്തിമയുടെ യൂക്കലേല  സംഗീതത്തിനൊപ്പം ‘തൊട്ടാൽ പൂക്കും പൂവോ നീ എൻ ഓമന രാജാത്തി’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് അഹാന പാടുന്നത്. 2009ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ‘മോസ് ആൻഡ് ക്യാറ്റി’ല്‍ ഔസേപ്പച്ചൻ സംഗീതം നൽകി ശ്വേത മോഹൻ ആലപിച്ച പാട്ടാണിത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് പാട്ടിനു വരികൾ കുറിച്ചത്. 

അഹാനയുടെ പാട്ട് വിഡിയോ ഇതിനോടകം നിരവധി പേർ കണ്ടു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഇത് ലൈവ് പാടിയതാണോ എന്നായിരുന്നു പലരുടെയും അതിശയത്തോടെയുള്ള ചോദ്യം. അഹാന ഇത്ര ഗംഭീരമായി പാടുമോ എന്നും ചിലർ അദ്ഭുതപ്പെട്ടു. തനിക്കു വേണ്ടി യൂക്കലേല വാങ്ങി പെയിന്റ് ചെയ്ത് തിരുവനന്തപുരത്തെത്തിയ ഫാത്തിമയോട് നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ടാണ് അഹാന വിഡിയോ പോസ്റ്റ് ചെയ്തത്. തങ്ങൾക്കു രണ്ടുപേർക്കും ഇഷ്ടമുള്ള പാട്ടാണിതെന്നും താരം കുറിച്ചു. പാട്ടും ഡാൻസുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് അഹാന കൃഷ്ണ. സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം പാടുന്നതിന്റെയും ചുവടു വയ്ക്കുന്നതിന്റെയും വിഡിയോകൾ ഇതിനു മുൻപും ശ്രദ്ധേയമായിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA