സിംപിൾ സാരിയും സ്ലീവ്‌ലെസ് ബ്ലൗസും; കറുപ്പഴകിൽ റിമി ടോമി, ഒപ്പം പ്രിയപ്പെട്ട പാട്ടും, വിഡിയോ

rimi-black-saree
SHARE

ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി പങ്കുവച്ച സാരി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. കറുത്ത നിറത്തിലുള്ള സാരിയും സ്ലീവ്‌ലെസ് ബ്ലൗസും അണിഞ്ഞു നിൽക്കുന്ന റിമിയാണ് ചിത്രത്തിൽ. നാദിർഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് റിമി ഈ സിംപിൾ വേഷം തിരഞ്ഞെടുത്തത്. വിവാഹവിരുന്നിനിടെ എടുത്ത ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 

ഇക്കട്ട് കോട്ടൺ സാരിയാണ് റിമി ധരിച്ചിരിക്കുന്നത്. ബ്ലാക് ആൻഡ് വൈറ്റ് മെറ്റീരിയലിനൊപ്പം ചുവപ്പും വെള്ളയും കലർന്ന പൈപ്പിങ്ങും സാരിക്ക് ഉണ്ട്. സാരി അണിഞ്ഞു നിൽക്കുന്നതിന്റെ വിഡിയോയും റിമി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹ്രസ്വ വിഡിയോയുടെ പശ്ചാത്തലത്തിൽ ‘അഗർ തും സാത്ത് ഹോ’ എന്ന സൂപ്പർഹിറ്റ് ഗാനം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എ.ആർ.റഹ്മാന്റെ സംഗീതത്തിൽ അൽക്ക യാഗ്നിക്കും അർജിത്ത് സിങ്ങും ചേർന്നാലപിച്ച ഗാനമാണിത്.   

സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ എത്തിയ റിമി ടോമിയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർക്കിടയിൽ വലിയ തോതിൽ പ്രചരിച്ചു കഴിഞ്ഞു. ഇതിനു മുൻപും റിമി പോസ്റ്റ് ചെയ്ത മനോഹര ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഈയടുത്ത് വനിതയുടെ കവർ ചിത്രത്തിനായുള്ള റിമിയുടെ ഫോട്ടോഷൂട്ട് വിഡിയോ വൈറലായിരുന്നു. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു വ്യത്യസ്ത ഗൗണുകളിൽ‌ മോഡലിനെപ്പോലെ തിളങ്ങിയായിരുന്നു റിമി പ്രത്യക്ഷപ്പെട്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA