ജയചന്ദ്രന്റെ ഈണത്തിനൊപ്പം ശാന്തമായൊഴുകി സിത്താരയുടെ സ്വരം; ഹൃദയം തൊട്ട് സംഗീത ആൽബം

Shaantham-song
SHARE

എം.ജയചന്ദ്രന്റെ സംഗീതത്തിൽ ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച ‘ശാന്തം’ എന്ന സംഗീത വിഡിയോ ആസ്വാദകരെ നേടുന്നു. അമ്മയുടെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞൊരുക്കിയ ഗാനം മികച്ച ആസ്വാദന അനുഭവവും സമ്മാനിച്ചാണ് പ്രേക്ഷകർക്കരികിൽ എത്തിയത്. ജോമി തോമസ് കുര്യൻ ആണ് പാട്ടിനു വരികളൊരുക്കിയത്. 

‘ഓമനത്തേൻകുരുവി നിൻ ശബ്ദം

ഓല മേഞ്ഞ ചെറുകുടിലിലലയാൻ...’

ഇല്ലായ്മകളുടെയും വേദനകളുടെയും ഇടയിലും അളവില്ലാതെ പകരുന്ന നിഷ്കളങ്കമായ അമ്മ–മകൻ സ്നേഹം ആസ്വാദകഹൃദയങ്ങളിൽ ആഴത്തിൽ പതിയുകയാണ് പാട്ടിലൂടെ. ഒടുവിൽ ഒറ്റപ്പെടലിന്റെ നൊമ്പരം വരച്ചിട്ട കാഴ്ചകൾ പ്രേക്ഷകരുടെ കണ്ണു നിറയ്ക്കുകയും ചെയ്യുന്നു. സിത്താരയുടെ സ്വരഭംഗി ഒഴുകിയിറങ്ങുന്ന പാട്ട് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 

മിഥുൻ അശോകനാണ് പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചത്. രഞ്ജിത് രാജൻ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. ദൃശ്യമനോഹാരിത കൊണ്ടും സമ്പന്നമാണ് ‘ശാന്തം’. തോമസ് സെബാസ്റ്റ്യൻ ആണ് ഗാനരംഗങ്ങള്‍ സംവിധാനം ചെയ്തത്. അനന്തു ചന്ദ്രസാബു ചിത്രീകരിച്ച ദൃശ്യങ്ങള്‍ ജിബിൻ ജോയ് എഡിറ്റ് ചെയ്തു. ‘ശാന്തം’  ഇതിനോടകം സമൂഹമാധ്യമലോകം ഏറ്റെടുത്തു കഴിഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA