ADVERTISEMENT

ഹൃദയം തൊടും പ്രണയഗാനവുമായി ഗായിക ആശ അജയ്. ഗായിക തന്നെ സംഗീതം പകർന്നാലപിച്ച ‘എന്നും നിനക്കായി’ എന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ആശയുടെ സുഹൃത്തും പാട്ടെഴുത്തുകാരിയുമായ ബിന്ദു രവിയാണ് ഗാനത്തിനു വരികൾ കുറിച്ചത്. പ്രശസ്ത ഗിറ്റാറിസ്റ്റ് അനിൽ ബി.എസ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചു. മനു കുര്യൻ ആണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. വിഷ്ണു വേണുഗോപാൽ എഡിറ്റിങ് നിർവഹിച്ചു. 

‘നിൻ രാഗ മഞ്ചലിൽ എന്നുമെന്നും

ഉറങ്ങുവാനെന്നെ അനുവദിക്കൂ

എൻ സാന്ത്വനഗീതം നീ മറക്കാതിരുന്നെങ്കില്‍...’

മികച്ച ആസ്വാദനാനുഭവം സമ്മാനിച്ചാണ് പാട്ടൊരുക്കിയിരിക്കുന്നത്. ‘പ്രണയാതുരമായ ചില ഓർമ്മകൾ മായില്ല, ഒരു ഗീതം പോലെ’ എന്നു കുറിച്ചുകൊണ്ടാണ് ആശ പാട്ട് റിലീസ് ചെയ്തത്. ഇതിനോടകം ശ്രദ്ധേയമായ പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കി. മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സുന്ദരവും ലളിതവുമായാണ് പാട്ടൊരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. പാട്ടിന്റെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com