ശാന്തമായൊഴുകി നജീമിന്റെ സ്വരം; മനം നിറഞ്ഞ് ആസ്വാദകർ, ഹിറ്റായി ‘കടലേഴും’

kadalezhum-song
SHARE

ചലച്ചിത്രതാരം ഷാജു ശ്രീധർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ‘കടലേഴും’ എന്നു തുടങ്ങുന്ന ഗാനമാണ് സംഗീതാസ്വാദകർക്കരികിലെത്തിയത്. കിരൺ കളത്തിൽ സംഗീതം നൽകിയ ഗാനം മലയാളികളുടെ പ്രിയ ഗായകൻ നജിം അർഷാദ് ആണ് ആലപിച്ചത്. സാബു അഞ്ചേരിൽ പാട്ടിനു വരികൾ കുറിച്ചു. 

രോഹിണി രാഹുൽ ആണ് ഷാജു ശ്രീധറിനൊപ്പം ഗാനരംഗത്തിൽ ‌‌‌‌അഭിനയിച്ചിരിക്കുന്നത്. വ്യത്യസ്തമായ ആശയാവിഷ്കാരവും ആസ്വാദനാനുഭവവും സമ്മാനിച്ചാണ് പാട്ടൊരുക്കിയിരിക്കുന്നത്. പരിഭവവും പിണക്കവും പ്രണയവും ഇഴചേർത്തൊരുക്കിയ പാട്ട് ഹൃദ്യമായ ദൃശ്യഭംഗിയോടെയാണ് ആസ്വാദകർക്കരികിലെത്തിയത്. പോയ കാലത്തിന്റെ മധുര സ്മരണകളും വർണക്കാഴ്ചകളും കാലം ചെല്ലുന്തോറും ആഴം കൂടി വരുന്ന ആത്മബന്ധവും പ്രണയിച്ചു കൊതിതീരാത്ത മനസ്സുമെല്ലാം പാട്ടിൽ തെളിയുന്നു. 

വിനോദ് ഗംഗയാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. അരവിന്ദ് പുതുശ്ശേരി ക്യാമറ കൈകാര്യം ചെയ്ത പാട്ടിന്റെ എഡിറ്റിങ് നിർവഹിച്ചത് ബോബി രാജൻ. ധീരജ് സുകുമാരൻ പ്രോഗ്രാമിങ്ങും മിക്സിങ്ങും നിർവഹിച്ചു. ജിനി സാബു ആണ് ആൽബത്തിന്റെ നിർമാണം. ഇതിനോടകം ഏറെ ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഷാജുവിന്റെയും രോഹിണിയുടെയും മനസ്സ് തൊട്ടുള്ള അഭിനയത്തെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് ഏറെയും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA