പഴമയുടെ പ്രൗഢിയും പ്രണയവും വിരഹവും വരച്ചിട്ട് ‘പ്രിയനൊരാൾ’; ഹിറ്റായി സംഗീത ആൽബം

priyanoral-song
SHARE

കിളിമാനൂർ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘പ്രിയനൊരാൾ’ എന്ന സംഗീത ആൽബം പുറത്തിറങ്ങി. നടി മഞ്ജു വാരിയറും ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടിയും ചേർന്നാണ് വിഡിയോ ഔദ്യോഗികമായി റിലീസ് ചെയ്തത്. വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ പിൻമുറക്കാരനും സംഗീതസംവിധായകനുമായ കിളിമാനൂർ രാമവർമ്മയാണ് പാട്ടിന് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. മഠം കാർത്തികേയൻ നമ്പൂതിരിയാണ് പാട്ടിനു പ്രണയാർദ്രമായ വരികൾ കുറിച്ചത്. 

ചരിത്രം ഉറങ്ങുന്ന കിളിമാനൂർ കൊട്ടാര പരിസരത്തു വച്ചാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. കൊട്ടാരത്തിന്റെ പഴമയും സൗന്ദര്യക്കാഴ്ചകളും ക്യാമറയിൽ പകർത്തിയത് രതീഷ് മംഗലത്ത് ആണ്. വിമൽകുമാർ എഡിറ്റ് ചെയ്തു. പഴമയുടെ പ്രൗഢിയും പ്രണയവും വിരഹവും കാത്തിരിപ്പുമെല്ലാം കോർത്തിണക്കിയാണ് ‘പ്രിയനൊരാൾ’ ഒരുക്കിയിരിക്കുന്നത്. 

കിളിമാനൂർ രാമവർമ്മയെക്കൂടാതെ മായ കെ വർമ്മ, വൈഷ്ണവ് വർമ്മ, ഗായത്രി നായർ, വി.കെ കൃഷ്ണകുമാർ എന്നിവരാണ് പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. മാർക്ക്സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വി.കെ കൃഷ്ണകുമാർ നിർമിച്ച ആൽബം സജി കെ പിള്ളയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പാട്ട് ഇതിനോടകം ശ്രദ്ധേയമായിക്കഴി​ഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA