'അത്യുന്നതൻ എന്റെ നാഥൻ'; സുന്ദരം ഹൃദ്യം ഈ ഗാനം

new-song
SHARE

ഫാ.മഹേഷ് തങ്കച്ചൻ വരികളെഴുതി ഈണം പകർന്നാലപിച്ച ‘അത്യുന്നതൻ എന്റെ നാഥൻ’ എന്ന ഭക്തിഗാനം ശ്രദ്ധേയമാകുന്നു. പത്ത് വർഷം മുൻപ് ചിട്ടപ്പെടുത്തിയ പാട്ട് ഇപ്പോഴാണ് പ്രേക്ഷകര്‍ക്കരികിൽ എത്തുന്നത്. മനോജ് തങ്കച്ചൻ ആണ് പാട്ടിന്റെ നിർമാണം. ഓണക്കൂർ വലിയപള്ളി യുവജനപ്രസ്ഥാമാണ് ഈ സംഗീതസംരംഭത്തിനു പിന്നിൽ. എൽദോസ് കുരിയാക്കോസ് ഗാനരംഗങ്ങളുെട എഡിറ്റിങ്ങും അനൂപ് വാഴക്കുളം പാട്ടിന്റെ പ്രോഗ്രാമിങ്ങും നിർവഹിച്ചിരിക്കുന്നു. 

ഭക്തിസാന്ദ്രമായ വരികളും ഹൃദയത്തിൽ പതിയുന്ന സംഗീതവും കൊണ്ടു ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സുന്ദരവും ഹൃദ്യവുമായാണ് പാട്ടൊരുക്കിയിരിക്കുന്നതെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ഇതിനോടകം ശ്രദ്ധേയമായ പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കി. പിന്നണിപ്രവർത്തകരെ പ്രശംസിച്ചു പ്രതികരണങ്ങളുമായി പലരും രംഗത്തെത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA