ഗിരീഷ് പുത്തഞ്ചേരി പുരസ്കാര സമർപ്പണം ഇന്ന്

gireesh-puthancheri
SHARE

ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷൻ നൽകി വരുന്ന പത്താമത് ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാര സമര്‍പ്പണം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് എറണാകുളം രാമവർമ്മ ക്ലബ്‌ ഹാളിൽ വച്ച് നടക്കും. ഫൗണ്ടേഷൻ സെക്രട്ടറി എസ്.കെ സജീഷിന്റെ അധ്യക്ഷതയിൽ എറണാകുളം മേയർ എം അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പുരസ്കാര സമർപ്പണം നിർവഹിക്കും. 

ഫൗണ്ടേഷൻ ചെയർമാൻ എം പദ്മകുമാർ, സംവിധായകൻ എം മോഹനൻ, സംവിധായകൻ സലാം ബാപ്പു, അഭിനേതാക്കളായ ധ്യാൻ ശ്രീനിവാസൻ. നിരഞ്ജന അനൂപ്, തിരക്കഥാകൃത്ത് എ.കെ സന്തോഷ്‌ എന്നിവരും ഗിരീഷ് പുത്തഞ്ചേരിയുടെ ഭാര്യ ബീന പുത്തഞ്ചേരിയും ചടങ്ങിൽ സംബന്ധിക്കും. പുരസ്കാര ജേതാക്കളായ വിനീത് ശ്രീനിവാസൻ, ഹരിനാരായണൻ, സന്തോഷ്‌ കീഴാറ്റൂർ, മനു മഞ്ജിത്ത്, രഞ്ജിൻ രാജ്, വയലാർ ശരത് ചന്ദ്ര വർമ, പ്രോഗ്രാം കൺവീനർ സോഹൻ സീനുലാൽ തുടങ്ങിയവരും ചടങ്ങിനെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA