ഭക്തിസാന്ദ്രമായി പാടി ഹരിചരൺ; ആസ്വാദകഹൃദയം തൊട്ട് ‘നീ നീതിമാൻ’

Nee-Neethiman
SHARE

ക്രിസ്തീയഭക്തിഗാനശാഖയിൽ സജീവ സാന്നിധ്യമായ പീറ്റർ ചേരാനല്ലൂർ ഈണമൊരുക്കിയ പുതിയ സംഗീത ആൽബം ആസ്വാദകർക്കരികിലെത്തി. ‘നീ നീതിമാൻ’ എന്ന വിഡിയോ ആണ് റിലീസ് ചെയ്തത്. ഗായകന്‍ ഹരിചരൺ ആണ് പാട്ടിന്റെ പിന്നണിയില്‍ സ്വരമായത്. പീറ്റര്‍ ചേരാനല്ലൂരും ഹരിചരണും ആദ്യമായി ഒന്നിക്കുന്ന ഗാനമാണിത്. കെ.വി. ശബരിമണിയാണ് പാട്ടിനു വരികൾ കുറിച്ചത്. ഇതിനു മുൻപും ശബരിമണി എഴുതിയ പാട്ടുകൾ ശ്രദ്ധേയമായിട്ടുണ്ട്. 

‘നീ നീതിമാൻ, ഈ പ്രപഞ്ചനായകൻ

നീ പാവനൻ എൻ നിനവിൻ പാലകൻ

ദൈവമഹത്വം വാഴ്ത്തും മനസ്സിൽ 

വാഴുമേക ജാതൻ....’

പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴി‍ഞ്ഞു. മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഹരിചരണിന്റെ ഹൃദ്യമായ ആലാപനം പാട്ട് ആവർത്തിച്ചു കേൾക്കാൻ പ്രേരിപ്പിക്കുന്നു എന്നാണ് ആസ്വാദകപക്ഷം. മന്ന ക്രീയേഷൻസിന്റെ ബാനറില്‍ വിശാൽ ഇല്ലിക്കാട്ടില്‍ ആണ് ആൽബത്തിന്റെ നിർമാണം. മികച്ച ആസ്വാദനാനുഭവം സമ്മാനിക്കുന്ന പാട്ടിന്റെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA