സുന്ദരം, ഹൃദ്യം; മധുരം വിളമ്പി ‘ഐസ് ഒരതി’യിലെ പാട്ട്

ice-orathi
SHARE

നടൻ ഹരീഷ് പേരടി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഐസ് ഒരതി’ എന്ന ചിത്രത്തിലെ വിഡിയോ ഗാനം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികില്‍ എത്തിച്ചത്. ‘പുലരികൾ സന്ധ്യകൾ’ എന്നു തുടങ്ങുന്ന മനോഹര മെലഡിയാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. സന്തോഷ് വർമയാണ് പാട്ടിനു വരികളൊരുക്കിയത്. ഗിരീശൻ എ.സി സംഗീതം പകർന്നാലപിച്ചു. 

‘പുലരികൾ സന്ധ്യകൾ പൂക്കൾ വിതറി

പതിവിലും കുളിരുമായ് കാറ്റലയിളകി

മഴവിൽ വർണപരാഗം ചിറകിൻ ചാരുതയാക്കി

വരവായേതോ മായാശലഭം....’

ഇതിനോടകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച് ഹൃദ്യമായ ആസ്വാദനനാനുഭം പകർന്നാണ് പാട്ടൊരുക്കിയത്. ഹരീഷ് പേരടിയുടെ അഭിനയമികവിനെക്കുറിച്ചാണ് ആരാധകർക്കിടയിലെ ചർച്ച. 

അഖിൽ കാവുങ്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐസ് ഒരതി’. ബോധി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ കെ.ആർ.ഗിരീഷ് ആണ് ചിത്രം നിർമിക്കുന്നത്. ഹരീഷ് പേരടിയെക്കൂടാതെ നിർമൽ പാലാഴിയും ആശാ അരവിന്ദും ആണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA