‘ഇത് ഞങ്ങളുടെ പാതിരാ ഭ്രാന്ത്’; ആവേശത്തോടെ ചുവടുവച്ച് അനു സിത്താരയും നിമിഷ സജയനും, വിഡിയോ

anu-sithara-nimisha
SHARE

ഒരുമിച്ചു ചുവടുവച്ച് കയ്യടി നേടി യുവതാരങ്ങളായ അനു സിത്താരയും നിമിഷ സജയനും. ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. വിഡിയോയുടെ അവസാനഭാഗത്ത് ഡാൻസ് പ്രാക്ടീസിന്റെ ചില രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വിഡിയോ വൈറലായതോടെ മാളവിക മേനോൻ, മുന്ന സൈമൺ, ശിവദ തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേർ അനുവിനെയും നിമിഷയെയും പ്രശംസിച്ചു രംഗത്തെത്തി. ഡാൻസിനേക്കാളേറെ എടുത്തു പറയേണ്ടത് പ്രാക്ടീസ് സമയത്തെ രസകരമായ നിമിഷങ്ങളാണ് എന്നായിരുന്നു നടി ശിവദയുടെ കമന്റ്. 

‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ടതാണ് അനു സിത്താരയും നിമിഷ സജയനും. പരിചയം പിന്നീട് സിനിമയ്ക്കപ്പുറമുള്ള സൗഹൃദത്തിലേയ്ക്കു വളർന്നു. നിമിഷ അനു സിത്താരയെ ചിങ്ങിണി എന്നാണ് വിളിക്കുക. അനു നിമിഷയെ നിമ്മി എന്നും. പരസ്പരമുള്ള ആത്മബന്ധത്തെക്കുറിച്ച് ഇരു താരങ്ങളും അഭിമുഖങ്ങളിലുൾപ്പെടെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമലോകത്ത് ചർച്ച ചെയ്യപ്പെടാറുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA