ഹൃദയങ്ങളിലേയ്ക്കു പാടിക്കയറി ബിജിബാലും രമ്യ നമ്പീശനും; പുതിയ പാട്ടുമായി ‘ആണും പെണ്ണും’

bijibal-remya-aanum-pennum
SHARE

പാർവതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോർജ്, ഇന്ദ്രജിത്ത്, റോഷൻ മാത്യു, സംയുക്ത മേനോൻ എന്നിങ്ങനെ വമ്പൻ താരനിര അണിനിരക്കുന്ന ‘ആണും പെണ്ണും’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കഥ പാട്’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിനു ബിജിബാൽ ആണ് ഈണമൊരുക്കിയത്. അഭിനേത്രിയും ഗായികയുമായ രമ്യ നമ്പീശനും ബിജിബാലും ചേർന്നാണ് ഗാനം ആലപിച്ചത്. 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ബിജിബാലിന്റെയും രമ്യ നമ്പീശന്റെയും ഉള്ളു തൊടും ആലാപനം തന്നെയാണ് പാട്ടിന്റെ പ്രധാന സവിശേഷതയായി ആസ്വാദകർ ചൂണ്ടിക്കാണിക്കുന്നത്. വിഡിയോ ഗാനത്തിനായി കാത്തിരിക്കുകയാണെന്നും പ്രേക്ഷകർ കുറിച്ചു. 

മൂന്നു കഥകളെ ആസ്പദമാക്കി ദൃശ്യവത്കരിക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ‘ആണും പെണ്ണും’. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. 

ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും  ഇന്ദ്രജിത്തിനെയും  നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA