ADVERTISEMENT

യുവകലാകാരന്മാർ ചേർന്നൊരുക്കിയ ‘കാതൽ പാർവൈ’ എന്ന തമിഴ് സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. കണ്ണൻ കെ മോഹൻ ആണ് പാട്ട് സംഗീതം പകർന്ന് ആലപിച്ചത്. എലിസബത്ത് എസ്.മാത്യു പാട്ടിൽ പെൺസ്വരമായി. ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചതും കണ്ണൻ തന്നെ. ഗോകുൽ മനോഹർ ആണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. പ്രണയാർദ്ര ഗാനത്തിൽ രാജേഷ് ഈശ്വറും ദീപ്തി രാജേഷും അഭിനയിച്ചിരിക്കുന്നു. 

എസ്ജെ വിഷ്വൽ മീഡിയയുടെ ബാനറിൽ ഷാജന്‍ ജോസ് കടുത്തുരുത്തിയാണ് ‘കാതൽ പാർവൈ’ നിർമിച്ചത്. ശ്യാം ലാൽ പാട്ടിന്റെ പ്രോഗ്രാമിങ്ങും മിക്സിങ്ങും നിർവഹിച്ചു. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് ആസ്വാദകർക്കരികിൽ എത്തിയത്. ശരത്ത് ഇടപ്പള്ളിയാണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. പാട്ടിന്റെ പിന്നണിപ്രവർത്തകരെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. ഇതിനു മുൻപ് ഇതേ സംഘം ഒരുക്കിയ ‘നിഴലിൽ’ എന്ന സംഗീത വിഡിയോയും പ്രേക്ഷകപ്രശംസ നേടിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com