ADVERTISEMENT

കവിത നിറയുന്ന വരികളും മെലഡിയുടെ മാന്ത്രികസ്പർശമുള്ള ഈണവുമായി പ്രേക്ഷകശ്രദ്ധ നേടി സംഗീത ആൽബം 'എൻ പ്രണയം'. പിന്നണിഗായകനായ കെ.കെ നിഷാദ് ഈണമിട്ടു പാടിയ ഗാനത്തിന് വരികളൊരുക്കിയത് സത്യനാരായണൻ പയ്യന്നൂരാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത പ്രണയദിനങ്ങളുടെ ഓർമകളിലേക്ക് സംഗീതാസ്വാദകരെ തിരികെയെത്തിക്കുന്ന അനുഭവമാണ് നിഷാദിന്റെ ഈ ഗാനം പങ്കുവയ്ക്കുന്നത്. ഗസൽ ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 

ഗൃഹാതുരത്വം നിറയുന്ന വരികളിലൂടെയാണ് ഗായകൻ നിഷാദ് ഈ ഗാനം ആരാധകർക്കു മുൻപിൽ സമർപ്പിച്ചത്. നിഷാദിന്റെ വാക്കുകൾ ഇങ്ങനെ: "പാതിയിൽ കൊഴിഞ്ഞുപോയ പ്രണയപുഷ്പമായി ...തിരികെയെത്തുന്ന മധുരസ്നേഹമായി .....നാം കണ്ട പ്രണയസ്വപ്നങ്ങളിലേക്ക് പറന്നുയരാൻ ഒരിക്കൽ കൂടി നീ തിരികെ വരുമോ?". 

പാട്ടിന്റെ വരികൾക്ക് അനുയോജ്യമായ ദൃശ്യാവിഷ്കാരനാണ് അണിയറപ്രവർത്തകർ ഒരുക്കിയത്. ജീവിത സായന്തനത്തിലെത്തിയ നായകൻ തന്റെ പ്രണയദിനങ്ങളെ ഓർത്തെടുക്കുകയാണ്. പഴയൊരു കാസറ്റ് തപ്പിയെടുത്ത് പോയ കാലത്തെ ഒരു പാട്ടു കേൾക്കുന്ന നായകൻ ആസ്വാദകരെയും ആ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ശ്രീനാഥ് കുന്നത്തുമനയും ശ്യാമ ശ്രീനാഥുമാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ക്യാമറ ഹരികൃഷ്ണനും എഡിറ്റിങ് അനൂപ് എസ്.പിയും നിർവഹിച്ചിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com