കണ്ണിനും കാതിനും കുളിരായി മരക്കാർ സിനിമയിലെ ആദ്യ വിഡിയോ ഗാനം

marakkar-song
SHARE

മോഹൻലാൽ– പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ വിഡിയോ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘കണ്ണിൽ എന്റെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ, സിയ ഉൾ ഹഖ് എന്നിവർ ചേർന്നാണ്. റോണി റാഫേൽ ഇൗണം നൽകിയിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്.  

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ്‌ വിഡിയോയിൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വൻ താരനിരയാണ് മരയ്ക്കാറിൽ അണി നിരക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. മഞ്ജു വാര്യര്‍, പ്രഭു, നെടുമുടി വേണു, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സുനില്‍ ഷെട്ടി, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവർ അഭിനയിക്കുന്നു.

കഴിഞ്ഞ വർഷം മാർച്ച് 26–ന് എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കുകയായിരുന്നു. ഇക്കൊല്ലം മെയ് 13–ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അണിയറക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA