‘റാ റാ റാസ്‌പുടിൻ’; മെഡിക്കൽ വിദ്യാർഥികളുടെ ഡാൻസ് വിഡിയോ വൈറൽ

medicos-janaki-omkumar-naveen-k-razak-dance-video.jpg.image.845.440
SHARE

ജോലിക്കിടയിലുള്ള വിശ്രമസമയത്തു ചുവടുവച്ച മെഡിക്കൽ വിദ്യാർഥികളുടെ വിഡിയോ സമൂഹമാധ്യമലോകത്ത് തരംഗമാകുന്നു. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയും നവീനും ആണ് ചുരുങ്ങിയ സമയത്തിനകം സമൂഹമാധ്യമലോകത്തു ചര്‍ച്ചാ വിഷയമായത്. റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ... എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊപ്പമാണ് ഇരുവരുടെയും ഡാൻസ്.  

മുപ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയ്ക്കു കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. ജോലിക്കിടെയുള്ള വിശ്രമ സമയത്താണ് ജാനകിയും നവീനും ചുവടുവച്ചത്. ഇരുവരുടെയും ചടുലമായ ചുവടുകള്‍ വിഡിയോയ്ക്കു നിരവധി ആസ്വാദകരെ നേടിക്കൊടുത്തു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ജാനകിയെയും നവീനെയും പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA