അവളെക്കുറിച്ച് എഴുതാൻ ഏറെ ആലോചിച്ചു, പക്ഷേ ഒറ്റ വാക്കിൽ ഒതുക്കാനാകില്ല ആ സ്നേഹവും കരുതലും: വിധു പ്രതാപ്

deepthi-birthday
SHARE

ഭാര്യയും നർത്തകിയുമായ ദീപ്തിക്കു പിറന്നാൾ മംഗളങ്ങള്‍ നേർന്ന് ഗായകൻ വിധു പ്രതാപ്. ദീപ്തി സാരി ധരിച്ചു നിൽക്കുന്നതിന്റെ സുന്ദരമായ ചിത്രം പങ്കുവച്ചുകൊണ്ടാണ് വിധുവിന്റെ പോസ്റ്റ്. ദീപ്തിയ്ക്കു പിറന്നാൾ ആശംസിച്ച് ഒരു അടിക്കുറിപ്പ് എഴുതാൻ കുറേ ആലോചിച്ചു എന്നും എന്നാൽ ഒറ്റ വാക്കിൽ ദീപ്തിയെക്കുറിച്ച് എഴുതാൻ സാധിക്കില്ലെന്നും വിധു പ്രതാപ് കുറിച്ചു. ഗായകന്റെ ഹൃദയം തൊടും ആശംസാ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയായി. 

‘ദീപ്തിക്കു വേണ്ടി ഒരു ബെർത്ത്ഡേ ക്യാപ്ഷൻ എഴുതാൻ ഞാൻ ഒരുപാട് ആലോചിച്ചു. പക്ഷേ ഒരു ബെർത്ത്ഡേ ക്യാപ്ഷനിൽ ഒതുക്കാൻ പറ്റില്ല അവൾ എനിക്കു തരുന്ന സ്നേഹവും കരുതലും ഒന്നും. ഞാൻ‌ അറിയുന്നതിൽ വച്ച് ഏറ്റവും നിഷ്കളങ്കയും നിസ്വാർഥയും സ്നേഹനിധിയുമായ വ്യക്തിയാണ് അവൾ. ദീപ്തി, ഇന്നു മാത്രമല്ല എന്നും നീ ആഘോഷമാണ്’. 

വിധുവിന്റെ പോസ്റ്റിനു പിന്നാലെ ഗായകരായ സിത്താര കൃഷ്ണകുമാർ, ജ്യോത്സ്ന, റിമി ടോമി, ഗായത്രി അരുൺ തുടങ്ങി നിരവധി പേർ ദീപ്തിക്കു പിറന്നാൾ മംഗളങ്ങളുമായി രംഗത്തെത്തി. ‘ഇവളെ തട്ടിയെടുക്കാനുള്ള എന്റെ എല്ലാ പദ്ധതികളും തയ്യാർ. ദീപ്തിമുത്തേ, പോരുന്നോ എന്റെ കൂടെ’ എന്നാണ് സിത്താര രസകരമായി കുറിച്ചത്. 

സമൂഹമാധ്യമലോകത്ത് ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിധു പ്രതാപും ദീപ്തിയും. ഇരുവരും ഒരുമിച്ചു ചെയ്യുന്ന രസകരമായ വിഡിയോകർ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് വിധു പ്രതാപ് യൂട്യൂബ് സിൽവർ പ്ലേ ബട്ടൺ സ്വന്തമാക്കിയിരുന്നു. ഇക്കാര്യം ഒരു ട്രെഷർ ഹണ്ട് ഒരുക്കിയാണ് ദീപ്തി വിധുവിനെ അറിയിച്ചത്. കോവിഡ് കാലത്താണ് വിധുവും ദീപ്തിയും ഒരുമിച്ചു ചേർന്ന് വിഡിയോകൾ ചെയ്യാൻ തുടങ്ങിയത്. വിഡിയോകൾക്കെല്ലാം മികച്ച പിന്തുണ ലഭിച്ചതിന്റെ സന്തോഷം ദീപ്തിയും വിധുവും പങ്കുവച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA