ആദ്യ മണിക്കൂറുകളിൽ വോട്ട് ചെയ്ത് പ്രിയ ഗായകർ; വേറിട്ട ചിത്രങ്ങൾ

singers-vote
SHARE

കേരള നിയമസഭ തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തി പ്രമുഖർ. ചലച്ചിത്ര സംഗീതരംഗത്തെ നിരവധി പ്രമുഖർ ആദ്യ മണിക്കൂറുകളിൽ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഗായകരായ സയനോര, സിത്താര കൃഷ്ണകുമാർ, രഞ്ജിനി ജോസ്, സംഗീതസംവിധായകൻ കൈലാസ് മേനോൻ തുടങ്ങിയവരാണ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വിരലിൽ മഷി പുരട്ടിയതിന്റെ ചിത്രങ്ങൾ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 

വടകരയിലെ ആർഎംപി സ്ഥാനാർഥി കെ.കെ.രമയ്ക്ക് വോട്ട് ചെയ്യണമെന്ന് കൈലാസ് മേനോൻ കഴിഞ്ഞയാഴ്ച സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു. ഇടതുപക്ഷത്തിനു വേണ്ടി സിത്താര കൃഷ്ണകുമാർ ആലപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഉറപ്പാണ് കേരളം’ എന്ന ഗാനം സിത്താര തന്നെയാണ് സംഗീതം പകർന്ന് ആലപിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA