‘മെലിഞ്ഞ് മെലിഞ്ഞ് ഇതെങ്ങോട്ടോ’; റിമിയുടെ പുതിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍

rimi-photoshoot
SHARE

ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമിയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. താരം തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. മറൂൺ നിറത്തിലുള്ള മനോഹര വസ്ത്രത്തിൽ‍ തിളങ്ങിയാണ് റിമി പ്രത്യക്ഷപ്പെട്ടത്. അധികം ആഭരണങ്ങൾ ധരിക്കാതെ സിംപിൾ ലുക്കിലാണ് റിമി. താരത്തിന്റെ ഹെയര്‍ സ്റ്റൈലും ഏറെ ശ്രദ്ധേയമായി. ഈസ്റ്റർ ദിനത്തിൽ റിമി സാരി ധരിച്ചു നിൽക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 

ചുരുങ്ങിയ സമയത്തിനകം വൈറലായ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചാവിഷയമായി. റിമി വീണ്ടും മെലിഞ്ഞു സുന്ദരി ആയെന്നാണ് ആരാധകപക്ഷം. ‘മെലിഞ്ഞു മെലിഞ്ഞ് ഇതെങ്ങോട്ടാ’ എന്നും പലരും അമ്പരപ്പോടെ ചോദിച്ചു. റിമിയ്ക്ക് ഓരോ ദിവസവും പ്രായം കുറഞ്ഞു വരികയാണെന്നും ആരാധകർ പ്രതികരിച്ചു. താരം ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ് പലർക്കും അറിയേണ്ടത്. 

ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും താരം മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും റിമി ടോമി പങ്കുവയ്ക്കാറുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA