ADVERTISEMENT

യുവകലാകാരന്മാർ ചേർന്നൊരുക്കിയ ‘കാലന്‍’ എന്ന സംഗീത ആൽബം പ്രേക്ഷകരെ നേടുന്നു. റിനൂഷ് പൊന്നുപിള്ളയാണ് വരികള്‍ കുറിച്ചതും ഗാനം ആലപിച്ചതും. കോസ്റ്റൽ ബ്രദേഴ്സ് സംഗീതം പകർന്നിരിക്കുന്നു. അജയൻ വി കാട്ടുങ്കല്‍ ആണ് ആൽബം സംവിധാനം ചെയ്തത്. ഗോപൻ പരശുറാം ഗാനരംഗങ്ങൾ ചിത്രീകരിച്ചു. 

 

തികച്ചും വ്യത്യസ്തമായ ആശയാവിഷ്കാരമാണ് ‘കാലൻ’. ഇതിനോടകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പാട്ടിന്റെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി. എകെപിഒ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് ആൽബം ഒരുങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com