ADVERTISEMENT

വിവാഹവേഷത്തിൽ വൈറൽ പാട്ടായ എൻജോയ് എൻജാമിക്കു ചുവടുവച്ച് നടി ഉത്തര ഉണ്ണി. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. മുപ്പത് സെക്കൻഡുകൾ മാത്രമാണ് വിഡിയോയുടെ ദൈർഘ്യം. തന്റെ ഡാൻസിൽ ഏത് മുദ്രയാണ് തെറ്റായിട്ടുള്ളത് എന്ന് നർത്തകർ കണ്ടെത്തുമല്ലോ എന്ന് വിഡിയോ പങ്കുവച്ച് ഉത്തര കുറിച്ചു. വിവാഹ ദിനത്തിലെടുത്ത ചില ചിത്രങ്ങളും വിഡിയോയുടെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. 

 

ഈ മാസം അഞ്ചിനാണ് ഉത്തര ഉണ്ണി വിവാഹിതയായത്. ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍. 2020 ഏപ്രില്‍ മാസത്തിൽ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. ഇക്കാര്യം ഉത്തര തന്നെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. നടി ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര. താരത്തിന്റെ വിവാഹ വിരുന്നില്‍ പങ്കെടുക്കാൻ ബിജു മേനോനും സംയുക്ത വർമയും എത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇരുവരുടെയും ബന്ധു കൂടിയാണ് ഉത്തര. 

 

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com