നേഹയുടെ പ്രകടനത്തിൽ അതൃപ്തി; കരണത്തടിച്ചു പ്രതികരിച്ച് അനു മാലിക്, വിഡിയോ

anu-malik-neha-kakkar
SHARE

റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരിക്കെ ഗായിക നേഹ കക്കർ പാട്ടു പാടിയതിനെത്തുടർന്നുണ്ടായ ഒരു സംഭവത്തിന്റെ ഹ്രസ്വ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അനു മാലിക്, സോനു നിഗം, ഫറ ഖാൻ തുടങ്ങിയവരായിരുന്നു ഷോയുടെ വിധികർത്താക്കൾ. ഓഡീഷനിൽ നേഹ നടത്തിയ പ്രകടനത്തിൽ അതൃപ്തനായ അനു മാലിക് സ്വയം മുഖത്തടിച്ചാണ് പ്രതികരിച്ചത്. ഇതു കണ്ട് അമ്പരന്നു നിൽക്കുന്ന നേഹയാണ് വിഡിയോയിൽ. 

നേഹ വളരെ ഉഴപ്പിയാണ് പാടിയതെന്നും പാട്ട് കേട്ടപ്പോൾ തന്റെ മുഖത്തടിക്കുന്നതു പോലെയാണ് തോന്നിയതെന്നും അനു മാലിക് പറഞ്ഞു. നേഹ കക്കറിനൊപ്പം സഹഗായകനും ഉണ്ടായിരുന്നു. മറ്റു വിധികർത്താക്കളും നേഹയുടെ പ്രകടനത്തിൽ അതൃപ്തരായിരുന്നു. നേഹയ്ക്ക് അധികനാൾ റിയാലിറ്റി ഷോയിൽ തുടരാനായില്ല. ഗായിക അധികം വൈകാതെ പുറത്താക്കപ്പെടുകയായിരുന്നു. 

തുടർന്ന് പിന്നണി ഗാനരംഗത്തെ ഉറച്ച സ്വരമായി വളർന്ന നേഹ ഇപ്പോൾ തിരക്കുള്ള ഗായികയാണ്. അന്ന് പുറത്താക്കപ്പെട്ട അതേ റിയാലിറ്റി ഷോയിൽ‍ കഴിഞ്ഞ മൂന്ന് സീസണുകളിലായി ഗായിക വിധികർത്താവായും എത്തുന്നു. 2019ൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പ്രമുഖ വനിതാ താരങ്ങളുടെ പട്ടികയിൽ നേഹ കക്കർ രണ്ടാം സ്ഥാനം നേടിയിരുന്നു. സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ രോഹൻ പ്രീത് സിങ്ങുമായി കഴിഞ്ഞ വർഷം നേഹയുടെ വിവാഹം കഴിഞ്ഞു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA