‘ഒരു വേളയെങ്കിലും നിന്നെ കാണാൻ കൊതിക്കുന്നു നന്ദന’; പൊന്നുമോളുടെ ഓർമകളിൽ നീറി കെ.എസ്.ചിത്ര, ഉള്ളു പൊള്ളിച്ച് കുറിപ്പ്

ks-chithra-nandana
SHARE

അകാലത്തിൽ വേർപെട്ട മകൾ നന്ദനയുടെ ഓർമദിനത്തിൽ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് ഗായിക കെ.എസ്.ചിത്ര. മകളുടെ പുഞ്ചിരിക്കുന്ന ചിത്രം പങ്കുവച്ച് ചിത്ര കുറിച്ച വാക്കുകൾ ആരാധകരുടെ ഉള്ള് പൊള്ളിക്കുകയാണ്. മകളുടെ ഓർമകൾ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഗായിക കുറിച്ചു. നന്ദനയുടെ വേർപാടിന്റെ പത്താം വർഷമാണിത്. 

‘നിന്റെ ജനനം ആയിരുന്നു ഞങ്ങൾക്കു ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓർമകൾ ഞങ്ങൾക്കെന്നും നിധി പോലെയാണ്. ഞങ്ങൾക്കു നിന്നോടുള്ള സ്നേഹം വാക്കുകൾക്കപ്പുറമാണ്. നിന്റെ ഓർമകൾ ഞങ്ങളുടെ ഹൃദയത്തിൽ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനിൽക്കുകയും ചെയ്യും. ഒരു വേള എങ്കിലും നിന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ‌ഞങ്ങള്‍ക്കു നിന്നോടു പറയണം. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’, മകളുടെ ചിത്രം പങ്കുവച്ച് കെ.എസ്.ചിത്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ചിത്രയുടെ പോസ്റ്റിനു പിന്നാലെ ഗായകരായ വിജയ് യേശുദാസ്, ജ്യോത്സ്ന, ഗായത്രി അശോകന്‍ തുടങ്ങിയവർ പ്രതികരണങ്ങളുമായെത്തി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002–ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ ഇരുവരുടെയും ആഹ്ലാദവും ആഘോഷവും ഏറെ നാൾ നീണ്ടു നിന്നില്ല. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്.മകളുടെ ജന്മദിനത്തിലും ഓർമദിനത്തിലുമെല്ലാം ഗായിക ചിത്രങ്ങൾ പങ്കുവയ്ക്കുകയും മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന നൊമ്പരം എത്രത്തോളമാണെന്നു വെളിപ്പെടുത്തുകയും ചെയ്യാറുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA