ADVERTISEMENT

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ടിലെ പുതിയ ഗാനം പുറത്തിറങ്ങി. റാപ്പർ വേടൻ ആണ് പാട്ടിനു വരികളൊരുക്കി ആലപിച്ചിരിക്കുന്നത്. വിഷ്ണു വിജയ് പാട്ട് ചിട്ടപ്പെടുത്തി. ചടുലമായ ആലാപനവും വ്യത്യസ്തമായ ആവിഷ്കാരവും കൊണ്ട് ചുരുങ്ങിയ സമയത്തിനകം പാട്ട് ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണി സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. പ്രാസം ഒപ്പിച്ചുള്ള വരികളും പ്രകടനമികവും ആണ് പാട്ടിന്റെ മുഖ്യ ആകർഷണം എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. 

 

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണു രചന. ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. 

 

കുഞ്ചാക്കോ ബോബനും ജോജുവിനുമൊപ്പം നിമിഷയും പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് ‘നായാട്ട്’. മൂവർക്കുമൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു. രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും‌ മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നായാ‌ട്ട് നിർമിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com