ADVERTISEMENT

വിഖ്യാത സംഗീതജ്ഞൻ രാജൻ മിശ്ര (70) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡിനോടുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം. ഡെൽഹിയിലെ സെന്റ് സ്റ്റീഫൻ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവെ ഇന്നെല രാവിലെ അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായി. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. വൈകുന്നേരത്തോടെ വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും രാജൻ മിശ്രയ്ക്ക് ഇല്ലായിരുന്നു എന്ന് ബന്ധുക്കൾ വ്യക്തമാക്കി. 

 

രാജൻ മിശ്രയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ക്ലാസിക്കൽ സംഗീതരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച പണ്ഡിറ്റ് രാജൻ മിശ്ര ജിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിനു നികത്താനാകാത്ത നഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഗീതരംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ രാജൻ മിശ്രയുടെ അപ്രതീക്ഷിത വേർപാടിൽ അനുശോചിച്ചു. 

 

ബനാറസ് ഘരാനയില്‍ നിന്നുള്ള ഗായകരായ പണ്ഡിറ്റ് രാജൻ മിശ്രയും ഇളയ സഹോദരൻ സാജൻ മിശ്രയും പതിറ്റാണ്ടുകൾ നീണ്ട സംഗീതസപര്യയിൽ രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ടുണ്ട്. സംഗീതലോകത്ത് രാജൻ–സാജൻ മിശ്ര എന്ന പേരിലാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. സാജൻ മിശ്ര 2014ൽ അന്തരിച്ചു. പത്മഭൂഷൺ, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ഈ സഹോദരങ്ങൾ നേടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com