‘മേക്കപ്പ് കൂടുതലാണോ ചേട്ടാ’, മമ്മിയെ ട്രോളി റിമി; പാവത്തുങ്ങള്‍ക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ എന്ന് തഗ്ഗ് അടിച്ച് മമ്മി

rimi-mummy
SHARE

അനിയത്തി റീനു ടോമിയുടെയും ഭര്‍ത്താവ് രാജുവിന്റെയും രണ്ടാമത്തെ കുഞ്ഞായ കുട്ടിമാണി എന്നു വിളിക്കുന്ന ഇസബെല്ലിന്റെ മാമ്മോദീസാ ആഘോഷത്തിന്റെ വിഡിയോ പുറത്തുവിട്ട് ഗായിക റിമി ടോമി. റിമിയാണ് കുഞ്ഞിന്റെ തലതൊട്ടമ്മയായത്. ഇത് ആദ്യാനുഭവമാണെന്നും ഗായിക വെളിപ്പെടുത്തി. കുടുംബാംഗങ്ങളെ ഓരോരുത്തരെയായി റിമി വിഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. അമ്മയുടെ മുഖം കണ്ടപ്പോൾ ‘മേക്കപ്പ് കൂടുതലാണോ ചേട്ടാ’ എന്ന ഹിറ്റ് ഡയലോഗ് പറഞ്ഞ് റിമി ട്രോളുന്നതും പ്രേക്ഷകർക്കു ചിരി അനുഭവമായി. ‘പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ’ എന്ന ചിരി ഡയലോഗ് ആയിരുന്നു മമ്മിയുടെ മറുപടി. 

പള്ളിയിലെ മാമ്മോദീസ ചടങ്ങും തുടർന്നു നടത്തിയ വിരുന്നും എല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിമിയുടെ സഹോദരൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകൾ കൺമണിയും റീനുവിന്റെയും രാജുവിന്റെയും മകൻ കുട്ടാപ്പിയും കുറുമ്പും കുസൃതിയുമായി റിമിയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു. വിരുന്നിനിടെ ഈ കുട്ടിത്താരങ്ങൾ പാട്ടു പാടുകയും ചെയ്തു. റീനു ടോമിയും അതിഥികൾക്കു മുന്നിൽ പാടി. 

റിമി പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം നിരവധി കാഴ്ചക്കാരെ നേടുകയും ‌ട്രെൻഡിങ്ങിൽ ഇടം പിടിക്കുകയും ചെയ്തു. കുടംബത്തിന്റെ ആഘോഷവും കുടുംബാംഗങ്ങളുടെ രസകരമായ വർത്തമാനങ്ങളും പ്രേക്ഷകർക്കിടയിൽ ചര്‍ച്ചയായി. റിമി ധരിച്ച സാരിയെക്കുറിച്ചും ആരാധകർ കമന്റുകളിട്ടു. ഫ്ലോറൽ സാരിയും പച്ച നിറത്തിലുള്ള ബ്ലൗസും ആണ് ഗായിക ധരിച്ചത്. കുട്ടിമാണിയെ നെഞ്ചോടു ചേർത്തു നിൽക്കുന്നതിന്റെ ചിത്രങ്ങൾ ഗായിക പങ്കുവച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആ ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ ഗിരീഷ് ഗംഗാധരന് ഒരു ഉമ്മ കൊടുത്തു |Kunchacko Boban | Bheemante Vazhi | Manorama Online

MORE VIDEOS
FROM ONMANORAMA